Image

ലോക്‌പാല്‍ ബില്‍: ഇന്ന്‌ സര്‍വ്വ കക്ഷിയോഗം ചേരും

Published on 24 August, 2011
ലോക്‌പാല്‍ ബില്‍: ഇന്ന്‌ സര്‍വ്വ കക്ഷിയോഗം ചേരും
ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ ബില്ലില്‍ ചര്‍ച്ചയ്‌ക്ക്‌ ഇന്ന്‌ രാഷ്‌ട്രീയ കക്ഷിനേതാക്കളുടെ യോഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തും. ഉച്ചകഴിഞ്ഞ്‌ 3.30-നാണ്‌ യോഗം. സര്‍ക്കാരിന്റെ ലോക്‌പാല്‍ ബില്ലിനൊപ്പം ഹസാരെയും സംഘവും നല്‍കിയ ജനലോക്‌പാലും അരുണാ റോയിയും സംഘവും നല്‍കിയ ബദല്‍ ലോക്‌പാല്‍ ബില്ലും ചര്‍ച്ച ചെയ്യും.

ലോക്‌സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ മാറ്റം വരുത്തണമെന്നാണ്‌ ഹസ്സാരെയുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ അഭിഷേക്‌ മനു സിങ്‌വിയുമായി ദീര്‍ഘചര്‍ച്ച നടത്തി.

അതിനിടെ ഇന്നലെ കേന്ദ്രമന്ത്രിമാരായ പ്രണബ്‌ മുഖര്‍ജി, എ.കെ. ആന്റണി, പി. ചിദംബരം, കപില്‍ സിബല്‍, അംബിക സോണി, ജയറാം രമേശ്‌, ശരദ്‌ പവാര്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, വിലാസ്‌റാവു ദേശ്‌മുഖ്‌ തുടങ്ങിയവര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമായി ഹസാരെ വിഷയം ചര്‍ച്ചചെയ്‌തു. ഇന്നു സര്‍വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞതാണ്‌. ജനലോക്‌പാല്‍ ബില്‍ സ്‌പീക്കറുടെ അനുമതിയോടെ ചര്‍ച്ചചെയ്യാമെന്ന ഉറപ്പ്‌ കത്തില്‍ പ്രധാനമന്ത്രി ഹസാരെയെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക