Image

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2011
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്തു. ഷിക്കാഗോയിലുള്ള ഗാന്ധിമാര്‍ഗില്‍ (ഡിവോണ്‍ അവന്യൂ) വച്ച്‌ നടന്ന വര്‍ണ്ണശബളമായ പരേഡില്‍ കനത്ത മഴയേയും അവഗണിച്ച്‌ ആയിരങ്ങള്‍ പങ്കെടുത്തു.

പ്രസിഡന്റ്‌ സതീശന്‍ നായരുടെ നേതൃത്വത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സാരഥികളായ തോമസ്‌ മാത്യു, അഗസ്റ്റിന്‍ കരിംങ്കുറ്റിയില്‍, ഡോ. സാല്‍ബി ചേന്നോത്ത്‌, വര്‍ഗീസ്‌ പലമലയില്‍, സജി തോമസ്‌, ഡൊമിനിക്ക്‌ തെക്കേത്തല, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, സന്തോഷ്‌ നായര്‍, ഈശോ കുര്യന്‍ തുടങ്ങിയവരും, ജോയിച്ചന്‍ പുതുക്കുളം, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രതിനിധികളായ പ്രസിഡന്റ്‌ ജയ്‌ബു കുളങ്ങര, സണ്ണി വള്ളിക്കളം, ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, കേരളാ അസോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി ചെമ്മാച്ചേല്‍ തുടങ്ങിയവരും മറ്റ്‌ അനവധി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക