Image

റഹ്‌മാന്‍ ഷോ താമ്പായില്‍ സെപ്‌റ്റംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 August, 2011
റഹ്‌മാന്‍ ഷോ താമ്പായില്‍ സെപ്‌റ്റംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌
താമ്പാ: മലയാളികളുടെ മനംകവര്‍ന്ന സ്വപ്‌നസുന്ദര നായകന്‍ റഹ്‌മാനും സംഘവും അവതരിപ്പിക്കുന്ന `മാവേലി എഫ്‌.എം 2011' ഷോ താമ്പായില്‍ സെപ്‌റ്റംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ അരങ്ങേറും. സിനിമാരംഗത്തുനിന്നും സുന്ദരനായകന്‍ റഹ്‌മാന്‍, സകലകലാവല്ലഭന്‍ വിനീത്‌ ശ്രീനിവാസന്‍, തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രമ്യാ നമ്പീശന്‍, ജ്യോതിര്‍മയി, മലയാള സിനിമയുടെ പുതിയ തിളക്കം ധന്യാ മേരി വര്‍ഗീസ്‌, ടിവി രംഗത്തെ സൂപ്പര്‍ താരം മഞ്‌ജു പിള്ള, തുടങ്ങിയവരോടൊപ്പം ഷാനും, സയനോരയും ചേര്‍ന്ന്‌ വിനീതിനോടൊപ്പം അടിപൊളി പാട്ടുകളുമായെത്തുന്നു. കോമഡിയുടെ മായാലോകത്തിലേക്ക്‌ സച്ചിന്‍ വാര്യര്‍, കലാഭവന്‍ ജിന്റോ, പ്രകാശ്‌, പ്രതിജ്ഞന്‍, പ്രദീപ്‌ ലാല്‍, സമി സാമുവേല്‍ തുടങ്ങിയവര്‍ നമ്മെ നയിക്കുന്നു. ജേക്കബ്‌ ജോണിന്റെ നൃത്തവൈഭവം നേരിട്ടുകാണുനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണിത്‌.

അമേരിക്കയിലുടനീളം നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റുകളില്‍ താമ്പായെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത്‌ നിരവധി ട്രോഫികള്‍ കരസ്ഥമാക്കിയിട്ടുള്ള താമ്പാ ടൈഗേഴ്‌സ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ധനശേഖരണാര്‍ത്ഥമാണ്‌ ഈ മെഗാഷോ താമ്പായില്‍ ഒരുക്കിയിരിക്കുന്നത്‌.

സെപ്‌റ്റംബര്‍ മൂന്നിന്‌ ക്‌നാനായ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ (2620 Washington Rd, Valrico, FL 33594) നടക്കുന്ന പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ടിക്കറ്റ്‌ നിരക്ക്‌: സിംഗിള്‍ - 30 ഡോളറും, നാലുപേര്‍ അടങ്ങുന്ന ഫാമിലിക്ക്‌ 100 ഡോളറുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ ഇല്ലിക്കല്‍ (813 230 8031), ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123) വെബ്‌സൈറ്റ്‌: www.tampabaymalayalee.com
റഹ്‌മാന്‍ ഷോ താമ്പായില്‍ സെപ്‌റ്റംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക