Image

സതീഷ്‌ പത്മനാഭന്‌ `ഗോസ്‌പല്‍ മിഷന്‍ ഇന്റര്‍നാഷണലിന്റെ' അംഗീകാരം

ജോയിച്ചന്‍ പുതുക്കുളം Published on 25 August, 2011
സതീഷ്‌ പത്മനാഭന്‌  `ഗോസ്‌പല്‍ മിഷന്‍ ഇന്റര്‍നാഷണലിന്റെ'  അംഗീകാരം
അരിസോണ: പ്രശസ്‌ത ഗോസ്‌പല്‍ മജീഷ്യനും, ഫോട്ടോഗ്രാഫറുമായ സതീഷ്‌ പത്മനാഭന്‌ `ഗോസ്‌പല്‍ മിഷന്‍ ഇന്റര്‍നാഷണലിന്റെ' അംഗീകാരം. ഫോട്ടോഗ്രാഫിയിലും `ട്രിക്‌സ്‌ ഫോര്‍ ദി ട്രൂത്തിലും' കൈവരിച്ച നേട്ടങ്ങളെ മാനിച്ചാണ്‌ അംഗീകാരം. ആയിരം ഡോളറും പ്രശസ്‌തിപത്രവും ഇന്റര്‍നാഷണല്‍ പ്രെയിസ്‌ ഫെസ്റ്റില്‍ വെച്ച്‌ കോറാ അവാര്‍ഡ്‌ ജേതാവ്‌ ഫോള്‍കേ ഉമോസെന്‍ സതീഷിന്‌ നല്‍കി.

ബൈബിള്‍ സത്യങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ്‌ `ട്രിക്‌സ്‌ ഫോര്‍ ദി ട്രൂത്ത്‌'. 2007-ലും 2008-ലും ഇന്റര്‍നാഷണല്‍ ലൈബ്രറി യു.എസ്‌.എയുടേയും, വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റേയും അംഗീകാരം സതീഷിനെ തേടിയെത്തിയിട്ടുണ്ട്‌. സതീഷ്‌ പത്മനാഭന്‍ അവതരിപ്പിക്കുന്ന `ട്രിക്‌സ്‌ ഫോര്‍ ദി ട്രൂത്ത്‌' ഇതിനോടകം അമേരിക്കയിലുടനീളം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

കേരളത്തില്‍ മാവേലിക്കര സ്വദേശിയാണ്‌ സതീഷ്‌ പത്മനാഭന്‍. പന്തളം എന്‍.എസ്‌.എസ്‌ കോളജില്‍ നിന്നും കോളജ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പത്തനംതിട്ട ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും തിയോളജിയില്‍ ബി.ടെക്‌ ബിരുദം നേടിയിട്ടുണ്ട്‌.

2004-ല്‍ അമേരിക്കയിലെത്തിയ സതീഷ്‌ കാരിംഗ്‌ടണ്‍ കോളജില്‍ നിന്നും റേഡിയോളജിയില്‍ ഡിഗ്രിയും, വെസ്റ്റ്‌കോസ്റ്റ്‌ അള്‍ട്രാ സൗണ്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എം.ആര്‍ഐയില്‍ ബിരുദവും നേടിയിട്ടുണ്ട്‌. ഇപ്പോള്‍ അരിസോണയില്‍ എം.ആര്‍.ഐ ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുന്നു.

മയോ ഹോസ്‌പിറ്റലില്‍ സ്റ്റാഫ്‌ നഴ്‌സായി ജോലിചെയ്യുന്ന ലക്ഷ്‌മിയാണ്‌ ഭാര്യ. ആരാധന, അഭിഷേക്‌, അനുഗ്രഹ എന്നിവര്‍ മക്കളാണ്‌.

`ട്രിക്‌സ്‌ ഫോര്‍ ദി ട്രൂത്ത്‌' അവതരിപ്പിക്കുവാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: ഫോണ്‍: 623 398 7911. വെബ്‌സൈറ്റ്‌: Tricksforthetrouth.com
സതീഷ്‌ പത്മനാഭന്‌  `ഗോസ്‌പല്‍ മിഷന്‍ ഇന്റര്‍നാഷണലിന്റെ'  അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക