Image

മംഗലാപുരം വിമാനാപകടം: 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി റദ്ദാക്കി

Published on 25 August, 2011
മംഗലാപുരം വിമാനാപകടം: 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി റദ്ദാക്കി
കൊച്ചി: മംഗലാപുരത്തുണ്ടായ വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞ നഷ്ടപരിഹാരമായി 75 ലക്ഷം രൂപ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഹൈക്കോടതി വിധി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാണിച്ച് എയര്‍ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ റദ്ദാക്കല്‍.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു മാസത്തിനകം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ ഉത്തരവിട്ടത്. അപകടത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നഷ്ടപരിഹാര ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

2010 മെയ് 22നാണ് 158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാനദുരന്തം ഉണ്ടായത്. 166 യാത്രക്കാരുമായി ദുബായിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് താഴ് വാരത്തില്‍ കത്തിയമര്‍ന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക