Image

ശക്തരായ വനിതകളുടെ പട്ടികയില്‍ മെര്‍ക്കലും, ഹിലരിയും സോണിയയും

Published on 25 August, 2011
ശക്തരായ വനിതകളുടെ പട്ടികയില്‍ മെര്‍ക്കലും, ഹിലരിയും സോണിയയും
വാഷിംഗ്‌ടണ്‍: ഫോബ്‌സ്‌ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഒന്നാം സഥാനം ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലിനും രണ്ടാം സ്ഥാനം യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണും നേടി.

ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്‌ രണ്ടു പേര്‍ എത്തി. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും പെപ്‌സികോ സിഇഒ ഇന്ദ്ര നൂയിയുമാണ്‌ പട്ടികയില്‍ ആദ്യപത്തുപേരില്‍ സ്ഥാനം പിടിച്ചത്‌.പട്ടികയില്‍ ഇന്ദ്രാ നൂയി നാലാം സ്ഥാനവും സോണിയ ഏഴാം സ്ഥാനവുമാണ്‌ നേടിയിരിക്കുന്നത്‌.

ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മ റൂസഫാണ്‌ മൂന്നാം സ്ഥാനത്തുള്ളത്‌. ഫെയ്‌സ്‌ ബുക്കിന്റെ സി.ഇ.ഒ ഷെറില്‍ സാന്‍ഡ്‌ബര്‍ഗ്‌ അഞ്ചാം സ്ഥാനവും മിഷേല്‍ ഒബാമ എട്ടാംസ്ഥാനവും നേടി. പോപ്‌ ഗായിക ലേഡി ഗാഗ പതിനൊന്നാം സ്ഥാനവും ഐഎംഎഫിന്റെ പുതിയ മേധാവി ക്രിസ്‌റ്റൈന്‍ ലാഗാര്‍ഡ്‌ ഒന്‍പതാം സ്ഥാനവും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ 23ാം റാങ്കും ആങ്‌ സാന്‍ സ്യൂകി 26ാം റാങ്കും നേടി.

ഐ.സി.ഐ.സി ബാങ്ക്‌ സി.ഇ.ഒ ചന്ദ കൊച്ചാര്‍ (43), ബയോകോണ്‍ കമ്പനി മേധാവി കിരണ്‍ മസുംദാര്‍ ഷാ (99) എന്നിവരാണ്‌ പട്ടികയില്‍ ഇടംപിടിച്ച മറ്റു ഇന്ത്യക്കാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക