വാഷിംഗ്‌ടണ്‍ ഡി.സി: ബാള്‍ട്ടിമോറിലെ `കിലാടിസ്' എന്ന പേരിലുള്ള സോക്കര്‍ ക്ലബ്
എല്ലാവര്‍ഷവും നടത്തിവരാറുള്ള `മാവേലി കപ്പ് സോക്കര്‍' ടൂര്‍ണമെന്റ് ഈവര്‍ഷം
ഓഗസ്റ്റ് 27-ന് ശനിയാഴ്‌ച എല്ലിക്കോട്ട് സിറ്റിയിലെ സെന്റനിയല്‍ പാര്‍ക്കില്‍
വെച്ച് നടക്കും.
1985-ല്‍ മാവേലി സോക്കര്‍ ക്ലബ് എന്ന പേരില്‍ തുടങ്ങിയ ഈ
ക്ലബിന്റെ സ്ഥാപക നേതാക്കള്‍ തോമസ് പി. ആന്റണി, ജോണ്‍ ആറ്റുമാലില്‍, കുര്യന്‍
മാത്യു, മാത്യൂസ് അബ്രഹാം, ജോണ്‍ പെരുമറ്റം തുടങ്ങിയവരാണ്. യുവജനങ്ങള്‍ അടക്കം
എട്ടുപേര്‍ പങ്കെടുത്ത് തുടങ്ങിയ ഈ സോക്കര്‍ ക്ലബില്‍ ഇന്ന് നാല്‍പ്പതോളം
പേരുണ്ട്. ആഴ്‌ചതോറുമുള്ള ഗെയിമുകളില്‍ പങ്കുകൊള്ളാന്‍ ബാള്‍ട്ടിമോര്‍-
വാഷിംഗ്‌ടണ്‍ ഏരിയയിലെ ധാരാളം യുവജനങ്ങളും മുതിര്‍ന്നവരും എത്താറുണ്ട്.
ഇപ്പോള്‍ കിലാടിസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ക്ലബ്
കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് പഴയ പേര് `മാവേലി' നിലനിര്‍ത്തുവാനും, സോക്കറിനെ
പ്രോത്സാഹിപ്പിക്കാനുമായി `മാവേലി കപ്പ്' എന്ന പേരില്‍ ടൂര്‍ണമെന്റ്
ഏര്‍പ്പെടുത്തി. അമേരിക്കയിലെ പല പ്രശസ്‌ത ടീമുകളും മാവേലി കപ്പില്‍
പങ്കുകൊള്ളുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ ചെറുശേരി (443 306
3211) email: kiladizsoccer@gmail.com