Image

റോക്ക് ലാന്റ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാളിന് കൊടിയേറി

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2011
റോക്ക് ലാന്റ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാളിന് കൊടിയേറി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഓറഞ്ച് ബര്‍ഗിലുള്ള റോക്ക് ലാന്റ് സെന്റ് ജോണ്‍സ് പള്ളിയിലെ പെരുന്നാളിന് മുന്നോടിയായി ഓഗസ്റ്റ് 21-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ കൊടിയേറ്റ് നടത്തി. പരിശുദ്ധ യോഹന്നാന്‍ മാര്‍ദ്ദനായുടെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇടവകയുടെ പെരുന്നാള്‍ ഓഗസ്റ്റ് 27,28 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തും.

27-ന് ശനിയാഴ്ച വൈകുട്ട് ആറുമണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായ റാസ നടക്കും. തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരിക്കുന്ന കോട്ടയം പഴയ സെമിനാരി പ്രൊഫസറും അഖില മലങ്കര വൈദീകസംഘം സെക്രട്ടറിയും, പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനുമായ ഫാ. തോമസ് അമേല്‍ (സജി അച്ചന്‍) പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഗാനമേളയോടും ഡിന്നറോടുംകൂടി ഒന്നാം ദിവസത്തെ പരിപാടികള്‍ സമാപിക്കും.

28-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും, തുടര്‍ന്ന് 9 മണിക്ക് വിശുദ്ധ കുര്‍ബാനയും നടക്കും. റാസ, നേര്‍ച്ച വിളമ്പ്, വിഭവസമൃദ്ധമായ സദ്യ എന്നിവയ്ക്കുശേഷം 12.30-ന് ആദ്യഫല പെരുന്നാള്‍ നടത്തപ്പെടും.

വര്‍ഷങ്ങളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഈ ഇടവക, ഈവര്‍ഷത്തെ പെരുന്നാളിനോടനുബന്ധിച്ച് ജാതിമത വ്യത്യാസംകൂടാതെ കേരളത്തെ നിര്‍ദ്ധനരായ ആറ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി സമ്പൂര്‍ണ്ണമായ എല്ലാ ചെലവുകളും നല്‍കുന്നതാണ്. പെരുന്നാള്‍ സംബന്ധമായ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. പി.ആര്‍.ഒ അജിത് വട്ടശ്ശേരില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

അജിത് വട്ടശ്ശേരില്‍ (പി.ആര്‍.ഒ) 845 368 0588, തോമസ് കാട്ടുപറമ്പില്‍ (845 267 8490), ജോര്‍ജ് വര്‍ഗീസ് (ട്രസ്റ്റി) 201 926 4875, കെ.ജി. ഉമ്മന്‍ (914 347 5767).
റോക്ക് ലാന്റ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാളിന് കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക