Image

ഐറീന്‍ ചുഴലിക്കാറ്റ്: ന്യൂയോര്‍ക്കില്‍ അടിയന്താരാവസ്ഥ

Published on 26 August, 2011
ഐറീന്‍ ചുഴലിക്കാറ്റ്: ന്യൂയോര്‍ക്കില്‍ അടിയന്താരാവസ്ഥ
വാഷിംഗ്ടണ്‍ : ബഹാമാസില്‍ കനത്ത നാശം വിതച്ച ഐറീന്‍ ചുഴലിക്കാറ്റ് യുഎസിന്റെ വടക്കുകിഴക്കന്‍ മേഖലയിലേയ്ക്കു നീങ്ങുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കോമൊ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഐറീന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം തയാറായിരിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ജനങ്ങളെ ഒഴിപ്പിക്കേണ്ടിവന്നാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിക്കൂറില്‍ 185 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. ദക്ഷിണബഹാമാസിലെ ഒരു ദ്വീപിലെ 90% വീടുകളും ഐറീന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക