Image

വര്‍ഗീസ്‌ വര്‍ഗീസ്‌ അലന്‍ടൗണില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2011
വര്‍ഗീസ്‌ വര്‍ഗീസ്‌ അലന്‍ടൗണില്‍ നിര്യാതനായി
അലന്‍ടൗണ്‍ (ഫിലാഡല്‍ഫിയ): ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവാംഗമായ വര്‍ഗീസ്‌ വര്‍ഗീസ്‌ (തങ്കച്ചന്‍ -58 വയസ്‌) നിര്യാതനായി. ആനിക്കാട്‌, മല്ലപ്പള്ളി പാറേല്‍ പരേതനായ പി.വി. വര്‍ഗീസിന്റേയും ശോശാമ്മ വര്‍ഗീസിന്റേയും (അലന്‍ടൗണ്‍) മകനാണ്‌. തോമസ്‌ വര്‍ഗീസ്‌ (ബേബി, ന്യൂജേഴ്‌സി), നൈനാന്‍ പാറേല്‍ (അലന്‍ടൗണ്‍) എന്നിവര്‍ സഹോദരങ്ങളാണ്‌. ശോശാമ്മ ജോണ്‍ (ഫിലാഡല്‍ഫിയ), അന്നമ്മ കോശി (പാലക്കാട്‌) എന്നിവര്‍ സഹോദരിമാരാണ്‌. അവിവാഹിതനായ ഇദ്ദേഹം അനേക വര്‍ഷങ്ങളായി സഹോദരന്‍ നൈനാന്‍ പാറായിലിനോടൊപ്പം അലന്‍ടൗണില്‍ താമസിക്കുകയായിരുന്നു.

ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ 5 മണി വരെ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പൊതുദര്‍ശനവും, തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ അലന്‍ടൗണിലുള്ള ഡേവിഡ്‌ ബോയ്‌കോ ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരശുശ്രൂഷകളും തുടര്‍ന്ന്‌ ഡെവഷെയര്‍ റോഡിലുള്ള വെസ്റ്റേണ്‍ സാലിസ്‌ബെറി സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: നൈനാന്‍ പാറേല്‍ (610 432 3833, 610 390 5618).
വര്‍ഗീസ്‌ വര്‍ഗീസ്‌ അലന്‍ടൗണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക