തിരുവനന്തപുരം, കൊച്ചി റെയില്‍വെ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും
Published on 27 August, 2011
കൊച്ചി: തിരുവനന്തപുരം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളില്‍ ആധുനിക
സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കുമെന്ന്
ഡിവിഷണല്‍ മാനേജര്‍ രാജീവ് ദത്ത് ശര്‍മ അറിയിച്ചു.
അടുത്ത ഡിസംബറോടെ ആളില്ലാത്ത 110 ലെവല്‍ക്രോസുകളില്‍ ആളെ നിയമിക്കുമെന്നും
അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിവിഷനില്‍ 2009 മുതല്‍ ഇതുവരെ 12 പേരാണ്
ആളില്ലാത്ത റെയില്‍വെ ക്രോസില്‍ അപകടത്തില്‍ മരിച്ചത്.
കേരളത്തില്‍ ആകെ 407 റെയില്‍വെ ക്രോസുകളാണുള്ളത്. തിരുവനന്തപുരം
ഡിവിഷനില്‍ 108 എണ്ണവും പാലക്കാട് ഡിവിഷനില്‍ രണ്ടെണ്ണത്തിലുമാണ്
ആളില്ലാത്തത്. ഇവിടെയെല്ലാം ആളെ നിയമിക്കാനുള്ള നടപടികള്‍
പൂര്‍ത്തിയായിവരികയാണെന്നും ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല