Image

പ്രേമാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ കൈ അധ്യാപകന്‍ വെട്ടിമാറ്റി

Published on 27 August, 2011
പ്രേമാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ കൈ അധ്യാപകന്‍ വെട്ടിമാറ്റി
അഗര്‍ത്തല: തന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ കൈ അധ്യാപകന്‍ വെട്ടിമാറ്റി. ത്രിപുരയിലെ കമല്‍പുരിയിലാണ്‌ സംഭവം. പെണ്‍കുട്ടിയെ ട്യൂഷന്‍ എടുക്കുന്ന സന്‍ജോയ്‌ ദാസ്‌(40)എന്ന അധ്യാപകനാണ്‌ പ്രേമാഭ്യര്‍ഥന നിരസിച്ച സുസ്‌മിത എന്ന കുട്ടിയുടെ കൈവെട്ടിമാറ്റിയത്‌. ഇതിനിടെ അക്രമത്തെ ചെറുക്കാനുള്ള അമ്മയുടെ ശ്രമവും നടന്നില്ല. അമ്മയേയും ഇയാള്‍ കത്തി ഉപയോഗിച്ച്‌ കുത്തി പരിക്കേല്‍പിച്ചു.

ഇതിനുശേഷം ഇയാള്‍ വിഷം കഴിച്ചു ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. എന്നാല്‍ അയല്‍ വാസികള്‍ ഇവരെ മൂന്നുപേരേയും ആശുപത്രിയിലാക്കി. പോലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക