Image

പുലികോട്ടില്‍ മാര്‍ യുലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ടി.വി. ചെയര്‍മാന്‍

ചാര്‍ലി വര്‍ഗീസ്‌ പടനിലം Published on 28 August, 2011
പുലികോട്ടില്‍ മാര്‍ യുലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ടി.വി. ചെയര്‍മാന്‍
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടിവി യുടെ പ്രവര്‍ത്തനങ്ങള്‍ കൂടതല്‍ വിപുലീകരിക്കാനായി ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചു. ബോര്‍ഡ്‌ മെമ്പര്‍മാരുടെ എണ്ണം 15 ആയി വിപുലീകരിക്കാനും വിവിധ സ്ഥലങ്ങളില്‍ ഓഫീസും സ്റ്റുഡിയോ സജ്ജീകരണങ്ങളും രൂപപ്പെടുത്താനായി ഫാ. ജോണ്‍സണ്‍ പുഞ്ചകോണത്തിനെ ചുമതലപ്പെടുത്തി .

ടിവിയുടെചെയര്‍മാനായി പുലികോട്ടില്‍ ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ ചെയര്‍മാനായും, സി.ഇ.ഓ ആയി ഫാ. ജോണ്‍സണ്‍ പുഞ്ചകോണത്തിനെയും, സി.എഫ്‌.ഓ ആയി പുലികോട്ടില്‍ ജോയിയെയും, സെക്രടറിയായി ചാര്‍ളി പടനിലത്തിനെയും, മാര്‍ക്കറ്റിംഗ്‌ ഡയറകടെര്‍സ്‌ ആയി ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (USA , Far East Europe) , മാത്യൂസ്‌ ജോണ്‍ (UAE , INDIA ) എന്നിവരെയും , പ്രോഗ്രാം ഡയറക്ടര്‍ ആയി ജോര്‍ജ്‌ പണിക്കരേയും തിരഞ്ഞെടുത്തു .

ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ നടത്തുന്ന ടി.വി. സംപ്രേക്ഷണം ഫ്രീ ചാനല്‍ ആയി സാധാരണ ടി . വി . യിലും ലഭ്യമാക്കത്തക്ക ക്രമീകരണങ്ങള്‍ നടക്കുന്നതായും ഫാ.പുഞ്ചകോണം അറിയിച്ചു . 6 മണിക്കൂര്‍ വീതമുള്ള നാല്‌ സ്ലോട്ടുകളായി ഒരു ദിവസം പ്രോഗ്രാം അറേഞ്ച്‌ ചെയ്യാനും അത്‌ മൂലം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള വിശ്വാസികള്‍ക്കും പ്രോഗ്രാം കാണാന്‍ സാധിക്കുംവിധം ക്രമീകരിക്കുവാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി . ടി .വി യുടെ വെബ്‌ സൈറ്റ്‌ www.orthodoxtv.in ആയി തുടരാനും തീരുമാനിച്ചു .

ഓര്‍ത്തഡോക്‌സ്‌ ടി വിയുടെ ചെയര്‍മാനായി പുലികോട്ടില്‍ ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ ചെയര്‍മാനായും, സി.ഇഓ ആയി ഫാ. ജോണ്‍സണ്‍ പുഞ്ചകോണത്തിനെയും, സി .എഫ്‌ .ഓ ആയി പുലികോട്ടില്‍ ജോയിയെയും, സെക്രടറിയായി ചാര്‍ളി പടനിലത്തിനെയും, മാര്‍ക്കറ്റിംഗ്‌ ഡയറകടെര്‍സ്‌ ആയി ഡീകെന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (USA , Far East , Europe), മാത്യൂസ്‌ ജോണ്‍ (UAE , INDIA ) എന്നിവരെയും , പ്രോഗ്രാം ഡയറക്ടര്‍ ആയി ജോര്‍ജ്‌ പണിക്കരേയും തിരഞ്ഞെടുത്തു .

വിശുദ്ധ കുര്‍ബാന , ഓര്‍ത്തഡോക്‌!സ്‌ വിശ്വാസം ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍ , ഓറിയന്റല്‍ ഓര്‍ത്തഡോക്‌!സ്‌ പ്രോഗ്രാമുകളും ,അധ്യാല്‌മിക സംഘടനകളുടെ ക്രിസ്‌തീയ പരിപാടികള്‍ , ക്രിസ്‌തീയ പാട്ടുകള്‍ എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‌കിയായിരിക്കണം പ്രോഗ്രാമുകള്‍ തയ്യാറാക്കേണ്ടതെന്നു തീരുമാന്നിച്ചു . ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആയി നടക്കുന്ന ഓര്‍ത്തഡോക്‌!സ്‌ ടി .വി . യുടെ പ്രവര്‍ത്തനങ്ങള്‍ കൂട്ടി യോജിപ്പിച്ച്‌ കൊണ്ട്‌ പോകുന്നതിനായി പബ്ലിക്‌ റിലേഷന്‍ വകുപ്പിന്റെ ചുമതല കൂടി ചാര്‍ളി പടനിലത്തിനെ ഏല്‌പിച്ചു .
പുലികോട്ടില്‍ മാര്‍ യുലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ടി.വി. ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക