Image

രാജീവ്‌ ഗാന്ധി വധം: തൂക്കിലേറ്റുന്നത്‌ തടയാന്‍ അധികാരമില്ലെന്ന്‌ ജയലളിത

Published on 29 August, 2011
രാജീവ്‌ ഗാന്ധി വധം: തൂക്കിലേറ്റുന്നത്‌ തടയാന്‍ അധികാരമില്ലെന്ന്‌ ജയലളിത
ചെന്നൈ: രാജീവ്‌ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട്‌ പ്രതികളെ തൂക്കിലേറ്റുന്നത്‌ തയാന്‍ തനിക്ക്‌ അധികാരമില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. ഞാന്‍ വെറുമൊരു മുഖ്യമന്ത്രിയാണ്‌. തൂക്കിലേറ്റുന്നത്‌ തടയാന്‍ മാത്രമുള്ള അധികാരം മുഖ്യമന്ത്രിയ്‌ക്കില്ലെന്നും അവര്‍ നിയസഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

താന്‍ അധികാരത്തിലിരുന്നെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത്‌ തടയുമായിരുന്നുവെന്ന്‌ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയായാണ്‌ ജയലളിത ഇക്കാര്യം അറിയിച്ചത്‌.

കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടിരുന്ന നളിനിക്ക്‌ ശിക്ഷാ ഇളവ്‌ നല്‍കണമെന്ന്‌ 2000ല്‍ അന്നത്തെ ഡി.എം.കെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌ത കാര്യം ജയലളിത അനുസ്‌മരിച്ചു. നളിനി ഒരമ്മയായതിനാലായിരുന്നു ഇത്‌. എന്നാല്‍ മറ്റു പ്രതികളുടെ കാര്യത്തില്‍ അന്ന്‌ യാതൊരു നീക്കവും നടത്താത്ത കരുണാനിധി ഇപ്പോള്‍ പറയുന്നത്‌ നാടകമാണെന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെയാണ്‌ തൂക്കിലേറ്റാന്‍ കോടതി തീരുമാനിച്ചത്‌. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക