Image

കുടമാളൂര്‍ പള്ളിയില്‍ എട്ടുനോമ്പാചരണവും തിരുനാളും സെപ്‌റ്റംബര്‍ ഒന്നുമുതല്‍

Published on 30 August, 2011
കുടമാളൂര്‍ പള്ളിയില്‍ എട്ടുനോമ്പാചരണവും തിരുനാളും സെപ്‌റ്റംബര്‍ ഒന്നുമുതല്‍
കുടമാളൂര്‍: കുടമാളൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയിലെ എട്ടുമ്പോമ്പു ആചരണവും വ്യാകുലമാതാവിന്റെ തിരുന്നാളും സെപ്‌റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. എട്ടുമ്പോമ്പാചരണം സെപ്‌റ്റംബര്‍ എട്ടിന്‌ അവസാനിക്കും. എട്ടുനോമ്പിന്‌ എല്ലാ ദിവസവും 6.15ന്‌ വിശുദ്ധ കുര്‍ബാന, 7.15ന്‌ കുര്‍ബാന. വൈകുന്നേരം 4.30ന്‌ ജപമാല, വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, പ്രസംഗം, തുടര്‍ന്ന്‌ എട്ടുനോമ്പിനോട്‌ അനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനകളും.

സെപ്‌റ്റംബര്‍ ഒന്നുമുതല്‍ 30 വരെയാണ്‌ വ്യാകുലമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുക. രാവിലെ 6.15ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഞായറാഴ്‌ച ദിവസങ്ങളില്‍ തിരുനാള്‍ കുര്‍ബാന രാവിലെ എട്ടിനായിരിക്കും. പ്രധാന വ്യാകുല തിരുനാള്‍ സെപ്‌റ്റംബര്‍ 18നു നടക്കും. അന്നേദിവസം രാവിലെ എട്ടിനുള്ള ആഘോഷമായ ദിവ്യബലിക്ക്‌ ശേഷം വ്യാകുലകൊന്ത അര്‍പ്പിച്ചുകൊണ്‌ടുള്ള ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും ഉണ്‌ടായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക