Image

മലങ്കര കാത്തലിക്‌ ചര്‍ച്ചില്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ മാതാവിന്റെ തിരുനാളാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 30 August, 2011
മലങ്കര കാത്തലിക്‌ ചര്‍ച്ചില്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ മാതാവിന്റെ തിരുനാളാഘോഷം
ഷിക്കാഗോ: എവന്‍സ്റ്റണിലുള്ള മലങ്കര കാത്തിലിക്‌ ചര്‍ച്ചില്‍ സെപ്‌റ്റംബര്‍ ഒന്നാംതീയതി മുതല്‍ എട്ടാംതീയതി വരെ എട്ടുനോമ്പ്‌ ആചരണവും സെപ്‌റ്റംബര്‍ 9,10,11 തീയതികളില്‍ പള്ളി പെരുന്നാളും നടത്തും.

സെപ്‌റ്റംബര്‍ 1 മുതല്‍ 11 വരെ എല്ലാദിവസവും വി. കുര്‍ബാന, ജപമാല പ്രാര്‍ത്ഥന, മാതാവിന്റെ മധ്യസ്ഥ പ്രാര്‍ത്ഥന ഇവ ഉണ്ടായിരിക്കും. ഒമ്പതാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ 6 മണി മുതല്‍ 9 മണി വരെയും പത്താംതീയതി രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 4 മണി വരേയും റവ.ഫാ. ടോം തോമസ്‌ എം.എസ്‌.എഫ്‌.എസ്‌ നയിക്കുന്ന ധ്യാനവും തുടര്‍ന്ന്‌ വി. കുര്‍ബാനയും ഉണ്ടായിരിക്കും.

വി. കുര്‍ബാനയ്‌ക്കുശേഷം കേരളത്തിനിമയില്‍ ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും, കൊടിതോരണങ്ങളുടേയും അകമ്പടിയോടെ പള്ളിക്കുചുറ്റുമുള്ള പ്രദക്ഷിണവും നടത്തും. തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌. വിവിധ അത്മായ സംഘടനകള്‍ നടത്തുന്ന മലങ്കര നൈറ്റ്‌ എന്നിവ അരങ്ങേറും.

സെപ്‌റ്റംബര്‍ 11-ന്‌ രാവിലെ 10 മണിക്ക്‌ അഭി. ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലിയും തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്‌. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഈ തിരുനാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച്‌ ആത്മീയ അനുഗ്രഹം പ്രാപിക്കുന്നതിന്‌ ഇടവക വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ അച്ചാമ്മ പ്ലാമൂട്ടില്‍, സ്റ്റാന്‍ലി ജോണ്‍, ശോശാമ്മ വര്‍ഗീസ്‌, സഖറിയ ജോസഫ്‌ എന്നിവരാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), സിബി ദാനിയേല്‍ (224 612 6392), രാജന്‍ ഏബ്രഹാം (847 127 7084).
മലങ്കര കാത്തലിക്‌ ചര്‍ച്ചില്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ മാതാവിന്റെ തിരുനാളാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക