Image

ലാനാ ദേശീയ സമ്മേളനം - ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി

പി.പി.ചെറിയാന്‍ Published on 30 August, 2011
ലാനാ ദേശീയ സമ്മേളനം - ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
ഗാര്‍ലാന്റ് (ഡാളസ്): ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ ഒക്‌ടോബര്‍ 21,22 തീയ്യതികളില്‍ വെച്ച് നടക്കുന്ന ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നേര്‍ത്ത് അമേരിക്ക(ലാന) ഏഴാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സംഘടിപ്പിച്ചു.

ആഗസ്റ്റ് 28 ഞായറാഴ്ച വൈകീട്ട് 5.30ന് ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരള കമ്മ്യൂണിറ്റി സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്.

മലയാള സിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗനടപടികള്‍ ആരംഭിച്ചത്.

യോഗത്തില്‍ കേരളലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ലാന സമ്മേളനത്തില്‍ ഡാളസ്സില്‍ നിന്നും ചുരുങ്ങിയത് പത്ത് പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ജോസനില്‍ നിന്നും പൂരിപ്പിച്ച ആദ്യ അപേക്ഷാ ഫോറം സ്വീകരിച്ചുകൊണ്ടു ലാനാ ദേശീയ പ്രസിഡന്റ് എബ്രഹാം തെക്കേമുറി നിര്‍വഹിച്ചു. ഏഴാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ഡാളസ്സ് കെ. എല്‍ . എസ്സ് പ്രവര്‍ത്തകരുടെ സഹകരണവും പങ്കാളിത്തവും എബ്രഹാം തെക്കേമുറി അഭ്യര്‍ത്ഥിച്ചു. പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി, അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മനിയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ പൗലോസ് ചക്കാലക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി തോമസ് മാത്യൂ(ഷാജി)സ്വാഗതവും, ജോസ് ഓച്ചിലില്‍ നന്ദിയും പറഞ്ഞു.
ലാനാ ദേശീയ സമ്മേളനം - ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിലാനാ ദേശീയ സമ്മേളനം - ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക