Image

പെന്തക്കോസ്ത് ദേശീയ സമ്മേളനം: ലോക്കല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Published on 30 August, 2011
പെന്തക്കോസ്ത് ദേശീയ സമ്മേളനം:  ലോക്കല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു.
നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്ത് മലയാളികളുടെ ആത്മീയ സംഗമമായ പി.സി.എന്‍.എ.കെ-യുടെ 30 - ാമത് കോണ്‍ഫറന്‍സ് 2012 ജൂലൈ 5 മുതല്‍ 8 വരെ കാനഡയിലെ ഹാമില്‍ട്ടണ്‍ സിറ്റിയില്‍ നടത്തുവാന്‍ തീരുമാനിച്ചു.

കോണ്‍ഫറന്‍സിന്റെ അനുഗ്രഹീതമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 51 പേരടങ്ങുന്ന ഒരു പ്രാദേശിക കമ്മറ്റിയെ 2011 ജൂലൈ 24ന് നാഷണല്‍ കണ്‍വീനര്‍ പാസ്‌ററര്‍ ഈശോ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ വിവിധ പ്രാദേശിക സഭകളില്‍ നിന്നായി തെരഞ്ഞെടുത്തു.

ഡോ.കെ.ജി.ജോസ് : (ലോക്കല്‍ കണ്‍വീനര്‍ ) പ്രഭാഷകനും ബൈബിള്‍ കോളേജ് അദ്ധ്യാപകനും, എഴുത്തുകാരനായ പാസ്റ്റര്‍ ജോസ്, കേരള ക്രിസ്ത്യന്‍ അസംബ്ലി, ടൊറോന്റോയുടെ സീനിയര്‍ പാസ്റ്ററായി സേവനമനുഷ്ടിക്കുന്നു. പന്തളം സ്വദേശിയായ കത്തൃദാസന്‍ മണക്കാലാ ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ അഡ്മിനിസ്‌ട്രേറ്ററായും പ്രിന്‍സിപ്പാള്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എലിസബത്ത് ജോസ് സഹധര്‍മ്മിണിയും ഫിന്നി, ഫെബി എന്നിവര്‍ മക്കളുമാണ്.

ബ്ര.ബിജു ജോര്‍ജ് : (ലോക്കല്‍ കണ്‍വീനര്‍) കൊല്ലം സ്വദേശിയായ ബിജു, സയോണ്‍ ഗോസ്പല്‍ അസംബ്ലിയിലെ ആക്ടീവ് മെംബര്‍ ആയി പ്രവര്‍ത്തിക്കുന്നു. കമ്മിറ്റി മെംബറായ ബിജു, മുന്‍ വര്‍ഷങ്ങളില്‍ സഭയുടെ ട്രഷറാര്‍ ആയും ഐ.സി.പി.എഫ്, സി.ജി.പി.എഫ്, പ്രവര്‍ത്തനങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. സിസിലി ബിജു സഹധര്‍മ്മിണിയും വെസ് ലി, ബ്രിട്‌നി, ബ്രാട്‌ലി എന്നിവര്‍ മക്കളുമാണ്.

ബ്ര.ബോബി ജോണ്‍ : (ലോക്കല്‍ സെക്രട്ടറി)ടൊറോന്റോ കേരള ക്രിസ്ത്യന്‍ അസംബ്ലിയിലെ മെംബറും യൂത്ത് ഡയറക്ടറും ആയി സേവനമനുഷ്ടിക്കുന്ന ബോബിക്ക് എ.ജി.ഐ.എഫ്.എന്‍.എ-നാഷണല്‍ കോണ്‍ഫറന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആനി സഹധര്‍മ്മിണിയും ലിയാന്‍ , ജെയ്ഡന്‍ എന്നിവര്‍ മക്കളുമാണ്.

ബ്ര.ജോയി ചാക്കോ : (ലോക്കല്‍ ട്രഷറാര്‍ )തിരുവല്ലാ സ്വദേശിയായ ബ്രദര്‍ ജോയി, സയോണ്‍ ഗോസ്പല്‍ അസംബ്ലിയിലെ കമ്മിറ്റി മെംബറും ട്രഷറാറുമായി സേവനമനുഷ്ടിക്കുന്നു. സൗമി സഹധര്‍മ്മിണിയും ജോയേല്‍ , ജോഷ്വാ എന്നിവര്‍ മക്കളുമാണ്.

ഫിബി ജേക്കബ് : (ലോക്കല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ) ആതുര സേവനത്തോടൊപ്പം ആത്മീയ ശുശ്രൂഷകളിലും പ്രവര്‍ത്തിച്ചു വരുന്ന ഫിബി മാറാനാഥാ ഫുള്‍ ഗോപ്‌സല്‍ ചര്‍ച്ചിന്റെ ആത്മീയ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുകയും, അസി.ട്രഷറാറായി സേവനമനുഷ്ടിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഐ.സി.പി.എഫ്., സി.ജി.പി.എഫിന്റെ പ്രയര്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. റീബി സഹധര്‍മ്മിണിയും ഈതന്‍ മകനുമാണ്.

അതോടൊപ്പം തന്നെ 24 അംഗങ്ങള്‍ അടങ്ങുന്ന നാഷണല്‍ കമ്മിറ്റിക്ക് പാസ്റ്റര്‍ ഈശോ ഫിലിപ്പ് കാനഡ(നാഷണല്‍ കണ്‍വീനര്‍ ), തോമസ് കുര്യന്‍ ന്യൂയോര്‍ക്ക്(നാഷണല്‍ സെക്രട്ടറി), ബെന്നി ജോണ്‍  ഡാളസ് നാഷണല്‍ ട്രഷറാര്‍ , റെജി.എന്‍ .എബ്രഹാം, ഡാളസ്(നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ) പാസ്റ്റര്‍ ബിനു ജോണ്‍ , കരോളിന (നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ ) എന്നിവര്‍ നേതൃത്വം നല്‍കും. ഈ കോണ്‍ഫറന്‍സ് ദൈവജനത്തിന് ഒരു അനുഗ്രഹവും ജീവിത വിഷയങ്ങള്‍ക്ക് ഒരു വിടുതലും ആയി തീരട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം എന്ന് ആശംസിക്കുന്നു.

ഫിബി ജേക്കബ് (ലോക്കല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )
പെന്തക്കോസ്ത് ദേശീയ സമ്മേളനം:  ലോക്കല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക