Image

ബ്രൂക്കലിന്‍ , ക്യൂന്‍സ്, ലോംഗ് ഐലന്റ് സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍

ബാബു പാറയ്ക്കല്‍ Published on 30 August, 2011
ബ്രൂക്കലിന്‍ , ക്യൂന്‍സ്, ലോംഗ് ഐലന്റ് സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക് : ബ്രൂക്ക്‌ലിന്‍ , ക്യൂന്‍സ്, ലോംഗ് ഐലന്റ് പ്രദേശങ്ങളിലുള്ള ഓര്‍ത്തഡോക്‌സ് ഇടവകകള്‍ ചേര്‍ന്നുള്ള കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തി വരാറുള്ള സംയുക്ത കണ്‍വന്‍ഷന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 9, 10, 11 (വെള്ളി, ശനി,ഞായര്‍ ) തീയതികളില്‍ ക്യൂന്‍സിലെ ഗ്ലെന്‍ഓക്‌സിലുള്ള P.S.266 (74-10 COMMONWEALTH BLVD) സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
 
സെപ്തംബര്‍ 9 വെള്ളിയാഴ്ച 6 മണിക്ക് സന്ധ്യാനമസ്‌ക്കാരത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും. 6.30 ന് കൗണ്‍സില്‍ ക്വയര്‍ പ്രത്യേകം ചിട്ടപ്പെടുത്തി ആലപിക്കുന്ന ഗാനശുശ്രൂഷ ഉണ്ടായിരിക്കും. 7 മണിക്ക് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടക്കും. ഇടവകകളുടെ കൂട്ടായ പ്രവര്‍ത്തനവും അഭിവൃദ്ധിയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ യോഗങ്ങളില്‍ വേദശാസ്ത്ര പണ്ഡിതരും പ്രശസ്ത പ്രഭാഷകരുമായ വെരി.റവ.മത്തായി ഇടയനാല്‍‍ കോര്‍ എപ്പിസ്‌കോപ്പയും റവ.ഫാ.വര്‍ഗീസ് വര്‍ഗീസും മുഖ്യ പ്രാസംഗികരായിരിക്കും. മൂന്നു ദിവസങ്ങളിലും 6 മണിക്ക് സന്ധ്യാനമസ്‌ക്കാരവും 6.30ന് ഗാനശുശ്രൂഷയും നടക്കും. രോഗികള്‍ക്കും വിവിധ പ്രയാസങ്ങളില്‍ കൂടി കടന്നു പോകുന്നവര്‍ക്കും വേണ്ടി പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഇടയനാല്‍ അച്ചന്റെ പ്രസംഗം വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകീട്ട് 7.15 നും വര്‍ഗീസ് വര്‍ഗീസ് അച്ചന്റെ പ്രസംഗം ഞായറാഴ്ച വൈകീട്ട് 7മണിക്കും ആയിരിക്കും. ശനിയാഴ്ച വൈകീട്ട് 4 മണിക്ക് യുവജനങ്ങള്‍ക്കുവേണ്ടി ക്ലാസ്സ് എടുക്കുന്നതാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രഗത്ഭരായ രണ്ടു പ്രാസംഗികരുടെ സാന്നിദ്ധ്യം കൊണ്ടു സവിശേഷതയാര്‍ന്ന ഈ വര്‍ഷത്തെ സംയുക്ത കണ്‍വന്‍ഷന്‍ വിശ്വാസികളുടെ ആത്മീയചിന്തകളെ തൊട്ടുണര്‍ത്തുമെന്നതിനു സംശയമില്ലെന്ന് കൗണ്‍സില്‍ പ്രസിഡന്റ് വെരി.റവ.ഡോ.പി.എസ്.സാമുവല്‍ Cor Episcopa അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ ക്വയര്‍ ആലപിക്കുന്ന ഗാനശുശ്രൂഷയ്ക്ക് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന പാട്ടുകള്‍ ഇതിനുവേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തി ശ്രുതിമധുരമാക്കിയിരിക്കുന്നതുകൊണ്ട് വിശ്വാസികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാനുതകുന്ന അനുഭവമായിരിക്കുമെന്ന് ക്വയറിന്റെ ചുമതല വഹിക്കുന്ന ജോസഫ് പാപ്പന്‍ അവകാശപ്പെട്ടു. കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ സെക്രട്ടറി മോന്‍സി മാണിയുടെയും ട്രഷറര്‍ ഫീലിപ്പോസ് സാമുവലിന്റെയും നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മോന്‍സി 718-761-1604, സാം 516-312-2902

ബാബു പാറയ്ക്കല്‍
bparackel@aol.com
516-554-1607
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക