Image

ഷിക്കാഗോയിലെ മലയാളി സംഘടനകളുടെ പിന്തുണയുമായി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 31 August, 2011
ഷിക്കാഗോയിലെ മലയാളി സംഘടനകളുടെ പിന്തുണയുമായി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌
ഷിക്കാഗോ: അമേരിക്കയിലെ മലയാളി സംഘടനകളുടെ അമ്പ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്‌ ഷിക്കാഗോയിലെ വിവിധ മലയാളി സംഘടനകള്‍ ചേര്‍ന്ന്‌ പിന്തുണ നല്‍കി. ഡെസ്‌പ്ലെയിന്‍സിലുള്ള ന്യൂ ചൈനാ റെസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ വിവിധ അസോസിയേഷന്‍ പ്രസിഡന്റുമാര്‍, ഫോമാ നേതാക്കള്‍, മുന്‍ പ്രസിഡന്റുമാര്‍, വൈസ്‌ പ്രസിഡന്റുമാര്‍, മീഡിയ പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, ബോര്‍ഡ്‌ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്‌ തോട്ടപ്പുറത്തിന്റെ സ്വാഗത പ്രസംഗത്തോടുകൂടി യോഗം ആരംഭിച്ചു.

ഇല്ലിനോയിസ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം- കഴിഞ്ഞ 12 വര്‍ഷക്കാലമായി വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ക്ക്‌ നേതൃത്വം നല്‍കുകയും, മലയാളികള്‍ക്ക്‌ പ്രയോജനകരമായ നിരവധി നല്ലകാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്‌ത ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ സെക്രട്ടറിയായി നല്ല പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്നതില്‍ തനിക്ക്‌ സംശയമില്ലെന്ന്‌ പറഞ്ഞു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ- ഫോമയുടെ ബഹൃത്ത്‌ സംരംഭമായിരുന്ന `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌' ന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രൊഫഷണല്‍ സമ്മിറ്റ്‌ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രതിഭകളുടെ ഒരു വന്‍ സംരംഭമാക്കിത്തീര്‍ത്തത്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആയിരുന്നുവെന്ന്‌ പറഞ്ഞു.

കേരളാ അസോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി ചെമ്മാച്ചേല്‍- ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ പ്രകടനം കാണുന്നത്‌ കേരളാ അസോസിയേഷന്‍ നടത്തിയ അവാര്‍ഡ്‌ സെറിമണിയില്‍ ആയിരുന്നു എന്ന്‌ പറഞ്ഞു. അദ്ദേഹം ഫോമയ്‌ക്കും, അമേരിക്കന്‍ പൊളിറ്റിക്‌സിനും ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ കൂട്ടിച്ചേര്‍ത്തു.

എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ എം.ഡിയുമായിരുന്ന പി.എസ്‌. നായര്‍- ഗ്ലാഡ്‌സണ്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്‌ അസോസിയേഷന്റെ സുവര്‍ണ്ണകാലമെന്ന്‌ പറഞ്ഞു. ഫ്‌ളോറിഡയിലും വാഷിംഗ്‌ടണ്‍ ഡിസിയിലും ചാപ്‌റ്ററുകള്‍ തുടങ്ങി, കേരളത്തിലുള്ള നിര്‍ധനരായ 100 എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കി. കേരളത്തിലേക്ക്‌ അമേരിക്കയില്‍ നിന്നും `ടെക്‌നോളജി കൈമാറ്റം' ചെയ്യുന്നതിന്‌ വിവിധ പദ്ധതികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി, മോന്‍സ്‌ ജോസഫ്‌ എന്നിവരുടെ സഹകരണത്തോടുകൂടി ചില പദ്ധതികള്‍ക്ക്‌ തുടക്കംകുറിച്ചു.

ഓള്‍ അമേരിക്കന്‍ ബാങ്കിന്റെ ചെയര്‍മാന്‍ വര്‍ഗീസ്‌ ചാക്കോ- ഒരു `ഫോര്‍ച്യൂണ്‍ 500' കമ്പനിയുടെ ഡിവിഷണല്‍ ഡയറക്‌ടറായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി പല നൂതന കാര്യങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും നല്‍കാന്‍ സാധിക്കുമെന്ന്‌ പറഞ്ഞു.

ഇന്ത്യന്‍ ഐ.ടി. അസോസിയേഷന്റെ പ്രസിഡന്റും, ടെക്‌ ഇന്‍ഡെക്‌സിന്റെ സി.ഇ.ഒയുമായ ഷോജി മാത്യു- അമേരിക്കയിലെ ഇന്ത്യക്കാരുടെ ഏറ്റവും പവ്വര്‍ഫുള്‍ ആയ പൊളിറ്റിക്കല്‍ ലോബി ഓര്‍ഗനൈസേഷനായ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയായ ഗ്ലാഡ്‌സണ്‍ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി കഴിവു തെളിയിക്കുമെന്നതില്‍ സംശയമില്ലെന്ന്‌ പറഞ്ഞു. നോര്‍ത്ത്‌ ഇന്ത്യാക്കാരുടേയും, ആന്ധ്രാക്കാരുടേയും കുത്തകയായിരുന്ന ഈ അസോസിയേഷനില്‍ എതിരില്ലാതെയാണ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

തുടര്‍ന്ന്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ സ്റ്റാന്‍ലി കളരിക്കമുറി, ഐ.എം.എയുടെ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ പണിക്കര്‍, ഇന്ത്യാ പ്രസ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയിച്ചന്‍ പുതുക്കുളം, എ.കെ.എം.ജിയെ പ്രതിനിധാനം ചെയ്‌ത്‌ ഡോ. ഐസക്ക്‌ പറമ്പാട്ടില്‍, യു.ഡി.എഫ്‌ ചെയര്‍മാന്‍ ഡോ. സാല്‍ബി ചേന്നോത്ത്‌, ഇന്ത്യാ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ബിജു സക്കറിയ, ഇല്ലിനോയിസ്‌ മലയാളി അസോസിയേഷന്‍ സെക്രട്ടറി ഡോ. ലിജോ ജോസഫ്‌, ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ്‌ ട്രഷറര്‍ ജോജോ വെങ്ങാന്തറ, ഇല്ലിനോയിസ്‌ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ഇല്ലിനോയി മലയാളി അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി മോഹന്‍ സെബാസ്റ്റ്യന്‍, ബോര്‍ഡ്‌ മെമ്പര്‍ ഡൊമിനിക്‌ ചൊള്ളമ്പേല്‍, മീനയെ പ്രതിനിധാനം ചെയ്‌ത്‌ ജിജോ ജോസഫ്‌, ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ മെമ്പര്‍ രഞ്‌ജന്‍ ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.

മറുപടി പ്രസംഗത്തില്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ താന്‍ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കേരളത്തിലേയും അമേരിക്കയിലേയും മലയാളികള്‍ക്ക്‌ പ്രയോജനപ്പെടുന്ന എന്തെല്ലാം നൂതന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ച്‌ സംസാരിച്ചു. ഷിക്കാഗോയില്‍ നിന്നും മറ്റ്‌ അമേരിക്കന്‍ നഗരങ്ങളില്‍ നിന്നും തനിക്ക്‌ വളരെ നല്ല പിന്തുണയാണ്‌ ലഭിക്കുന്നതെന്ന്‌ ഗ്ലാഡ്‌സണ്‍ അറിയിച്ചു. അതിന്‌ അദ്ദേഹം തന്റെ ഹൃദയംനിറഞ്ഞ നന്ദി അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും നേരുകയുണ്ടായി. ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ റോയി നെടുങ്ങോട്ടിലിന്റെ നന്ദി പ്രകടനത്തോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.
ഷിക്കാഗോയിലെ മലയാളി സംഘടനകളുടെ പിന്തുണയുമായി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക