Image

ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം: സുധാകരന്‍

Published on 31 August, 2011
ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം: സുധാകരന്‍
കണ്ണൂര്‍: ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് കെ.സുധാകരന്‍ കെ.പി.സി.സിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം തെറ്റാണെങ്കില്‍ രാമകൃഷ്ണന്‍ പ്രസിഡന്റു സ്ഥാനം രാജിവെക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

അന്വേഷണസമിതിയില്‍ രാമകൃഷ്ണനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പന്ത് ഇപ്പോള്‍ കെ.പി.സി.സിയുടെ കോര്‍ട്ടിലാണെന്നും സുധാകരന്‍ പറഞ്ഞു.

പി.രാമകൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പ് കെ.പി.സി.സിക്ക് ഇന്നലെ ഫാക്‌സയച്ചിരുന്നു.

അതിനിടെ പാര്‍ട്ടിക്കെതിരേ ആര് പ്രവര്‍ത്തിച്ചാലും നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക