Image

കുഞ്ഞാലിക്കുട്ടിക്കെതിരേ മുനീര്‍ നീക്കം നടത്തിയതായി വിക്കീലിക്‌സ്‌

Published on 31 August, 2011
കുഞ്ഞാലിക്കുട്ടിക്കെതിരേ മുനീര്‍ നീക്കം നടത്തിയതായി വിക്കീലിക്‌സ്‌
കോഴിക്കോട്‌: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ എം.കെ മുനീര്‍ നീക്കം നടത്തിയതായി വിക്കീലിക്‌സ്‌ വെളിപ്പെടുത്തല്‍. 1999-ല്‍ മുസ്‌ലീം ലീഗ്‌ ട്രഷററായ കുഞ്ഞാലിക്കുട്ടിക്കെതിരെ മുനീര്‍ കടുത്ത വിമര്‍ശനം നടത്തിയെന്നാണ്‌ വിക്കിലീക്‌സ്‌ രേഖകളില്‍ പറയുന്നത്‌. മുസ്‌ലീം ലീഗിലേക്ക്‌ എന്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിട്ടുണെ്‌ടന്നും ഇതിന്‌ കുഞ്ഞാലിക്കുട്ടിയുടെ സാഹായമുണ്‌ടായിട്ടുണ്‌ടെന്നുമാണ്‌ മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. 1997ല്‍ മുസ്‌ലിം ലീഗ്‌ ഇതിനെതിരെ തീരുമാനം എടുത്തിട്ടുണെ്‌ടന്ന്‌ മുനീര്‍ പറഞ്ഞതായും രേഖകളില്‍ പറയുന്നു.

എന്നാല്‍ വളിപ്പെടുത്തലുകള്‍ പൂര്‍ണമായും നിഷേധിക്കുന്നതായി മന്ത്രി എം.കെ.മുനീര്‍. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട്‌ സംസാരിച്ചിട്ടുണ്‌ട്‌. പാര്‍ട്ടി കാര്യങ്ങള്‍ അവരോട്‌ പറഞ്ഞിട്ടില്ലെന്നും തനിക്ക്‌ അതിന്റെ ആവശ്യമില്ലെന്നും മുനീര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക