Image

മനസ്സുകൊണ്ടൊരു പാലം തീര്‍ക്കാന്‍ വയലാര്‍ രവി ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 May, 2011
മനസ്സുകൊണ്ടൊരു പാലം തീര്‍ക്കാന്‍ വയലാര്‍ രവി ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍

ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ (ഫോമ) `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌' (മനസ്സുകള്‍ തമ്മിലൊരു പാലം) പദ്ധതിയെ ആസ്‌പദമാക്കി, പത്തില്‍പ്പരം മലയാളി പ്രഫഷണല്‍ സംഘടനകളും, ഫോമയും സംയുക്തമായി ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍ നടത്തുന്ന പ്രഫഷണല്‍ സമ്മിറ്റ്‌ കേരളൈറ്റ്‌സ്‌ 2011'-ല്‍ കേന്ദ്ര പ്രവാസികാര്യ, വ്യോമയാന വകുപ്പ്‌ മന്ത്രി വയലാര്‍ രവി പങ്കെടുക്കും.

ഷിക്കാഗോയിലെ ഒഹയര്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഷെറോട്ടണ്‍ ഗേറ്റ്‌ വേയില്‍ രാവിലെ 9 മുതല്‍ വൈകിട്ട്‌ 4 വരേയാണ്‌ നോര്‍ത്ത്‌ അമേരിക്കയിലെ പ്രഫഷണലുകളുടെ ഏകദിന സംഗമം നടക്കുന്നത്‌. രാവിലെ 9 മണിക്ക്‌ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്ന ഏകദിന കോണ്‍ഫറന്‍സില്‍ `കേരളവുമായി മനസ്സുകൊണ്ടൊരു പാലം' എന്ന വിഷയത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി മുഖ്യപ്രഭാഷണം നടത്തും. അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയും, തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരളാ ഇന്റര്‍നാഷണല്‍ സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനവും മന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കുന്നതാണ്‌.

അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ജോണ്‍ ടൈറ്റസ്‌ (എയ്‌റോ കണ്‍ട്രോള്‍സ്‌), ഡോ. നരേന്ദ്രകുമാര്‍ (അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍), ഡോ. ജാവേദ്‌ ഹസ്സന്‍ (നെസ്റ്റ്‌ ഗ്രൂപ്പ്‌), ഡോ. ശ്രീധര്‍ കാവില്‍ (സെന്റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റി), ഡോ. ടോജോ തച്ചങ്കരി (ജോര്‍ജ്‌ മെയ്‌സണ്‍ യൂണിവേഴ്‌സിറ്റി), ഡോ. ആന്‍ കാലായില്‍ (ജി.എസ്‌.എ), ഡോ. സുരേഷ്‌ കുമാര്‍ (നെക്‌സേജ്‌), അറ്റോര്‍ണി രാം ചീരത്ത്‌, വര്‍ഗീസ്‌ ചാക്കോ (ഓള്‍ അമേരിക്കന്‍ ബാങ്ക്‌), ഡോ. സോളിമോള്‍ കുരുവിള (നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌), ഡോ. വിനോദ്‌ തോമസ്‌ (വേള്‍ഡ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ജനറല്‍), ആന്റണി സത്യദാസ്‌ (ഐ.ബി.എം), ഡോ. അരവിന്ദ്‌ പിള്ള (അസോസിയേഷന്‍ ഓഫ്‌ കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്‌), ജോര്‍ജ്‌ ജോസഫ്‌ (ഇന്ത്യാ എബ്രോഡ്‌), ടിസ്സി ഞാറവേലില്‍ (ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിസ്‌), ജോര്‍ജ്‌ നെല്ലാമറ്റം (മലയാളി റേഡിയോഗ്രാഫേഴ്‌സ്‌), വിന്‍സണ്‍ പാലത്തിങ്കല്‍ (കേരളാ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അലയന്‍സ്‌), സന്തോഷ്‌ കുര്യന്‍ (ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌), പി.എസ്‌. നായര്‍ (മലയാളി എന്‍ജിനീയേഴ്‌സ്‌) എന്നിവര്‍ വിവിധ പാനലുകളില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ഏബ്രഹാം (917 544 4137), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), ബേബി ഊരാളില്‍ (631 805 4406) എന്നിവരുമായി ബന്ധപ്പെടുക. കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്‌.
മനസ്സുകൊണ്ടൊരു പാലം തീര്‍ക്കാന്‍ വയലാര്‍ രവി ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക