Image

ടീനെക്ക്‌ സെന്റ്‌ ജോര്‍ജ്‌ ഇടവകയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 May, 2011
ടീനെക്ക്‌ സെന്റ്‌ ജോര്‍ജ്‌ ഇടവകയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍
മെയ്‌ 22-ന്‌ ഞായറാന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ടീനെക്ക്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മത്തിരുന്നാള്‍ ഭക്ത്യാഡംഭരപൂര്‍വ്വം ആഘോഷിച്ചു.

മെയ്‌ 22-ന്‌ ഞായറാഴ്‌ച പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിച്ച പെരുന്നാളില്‍, ആഘോഷമായ വി. കുര്‍ബാനയ്‌ക്ക്‌ ഫാ. ഫിലിപ്പ്‌ സക്കറിയ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു.

സത്യത്തിനുവേണ്ടി ധീരമായി പോരാടിയ വിശുദ്ധനാണ്‌ വി. ഗീവര്‍ഗീസ്‌ സഹദായെന്നും തിന്മയ്‌ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ, നന്മയ്‌ക്കായി പ്രയത്‌നിച്ച വിശുദ്ധന്റെ അനുഭവമാണ്‌ പെരുന്നാളില്‍കൂടി നാം സ്വീകരിക്കേണ്ടതെന്ന്‌ ഫാ. ഫിലിപ്പ്‌ സക്കറിയാസ്‌ തന്റെ തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു. സ്വന്തം ലാഭമല്ല മറിച്ച്‌, ജീവന്‍കൊടുത്തും വിശ്വാസവും, സത്യവും നിലനിര്‍ത്തിയവരാണ്‌ പരിശുദ്ധ പിതാക്കന്മാര്‍. അവര്‍ നമ്മുടെ ജീവിതത്തില്‍ മാതൃകയാകുന്നു. പരിശുദ്ധ പിതാക്കന്മാരെ ആരാധിക്കുകയല്ല, മറിച്ച്‌ അവരിലൂടെ അവര്‍ ആരാധിച്ച ദൈവത്തെ ദര്‍ശിക്കുകയാണ്‌ പെരുന്നാളുകളുടെ പൊരുളും, അര്‍ത്ഥവുമെന്ന്‌ ഫിലിപ്പ്‌ അച്ചന്‍ തുടര്‍ന്ന്‌ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ആഘോഷമായ പെരുന്നാള്‍ പ്രദക്ഷിണത്തിനും ശേഷം നടന്ന നേര്‍ച്ചവിളമ്പോടെയും പെരുന്നാള്‍ സമാപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക