Image

ആദിവാസികള്‍ക്ക്‌ നൂറുദിവസത്തിനകം ഭൂമി നല്‍കും: തിരുവഞ്ചൂര്‍

Published on 27 May, 2011
ആദിവാസികള്‍ക്ക്‌ നൂറുദിവസത്തിനകം ഭൂമി നല്‍കും: തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയില്ലാത്ത 6037 ആദിവാസി കുടുംബങ്ങള്‍ക്ക്‌ നൂറ്‌ ദിവസത്തിനകം ഭൂമി ലഭ്യമാക്കുമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വെളിപ്പെടുത്തി. വനാവകാശ നിയമപ്രകാരമാണ്‌ ഭൂമി നല്‍കുന്നത്‌. മൂലമ്പിള്ളി പാക്കേജുമായി ബന്ധപ്പെട്ട്‌ പ്രദേശവാസികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. ഈ മാസം 31 ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരനും മൂലമ്പിള്ളി സന്ദര്‍ശിച്ച്‌ പരാതികള്‍ നേരിട്ട്‌ ആരായും. ചെങ്ങറ പ്രശ്‌നത്തിന്‌ പ്രത്യേക പരിഗണന നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. മണല്‍ ക്ഷാമം പരിഹരിക്കുന്നതിന്‌ മണല്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക