Image

ഫോമാ സാഹിത്യരചനാ മത്സരം: അവസാന തീയതി ജൂണ്‍ 15

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2011
ഫോമാ സാഹിത്യരചനാ മത്സരം: അവസാന തീയതി ജൂണ്‍ 15
പ്രവാസി മലയാളികള്‍ക്കായി ഫോമ സംഘടിപ്പിക്കുന്ന മലയാള സാഹിത്യ രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ അവരുടെ രചനകള്‍ ജൂണ്‍ 15-നകം സമര്‍പ്പിക്കേണ്ടതാണ്‌. ഇതുവരെ പ്രസിദ്ധീകരിക്കാത്ത സാഹിത്യ രചനകളാണ്‌ കവിത, ചെറുകഥ, ലേഖനം എന്നീ മത്സരവിഭാഗത്തിലേക്ക്‌ പരിഗണിക്കുന്നത്‌. ഇവ ജൂണ്‍ 15-ന്‌ മുമ്പായി fomaacapitalregion@yahoo.com എന്ന ഇമെയില്‍ വിലാസത്തില്‍ സ്‌കാന്‍ ചെയ്‌ത്‌ അയച്ചുതരേണ്ടതാണ്‌. ഇമെയിലില്‍ അയയ്‌ക്കുവാന്‍ സാധിക്കാത്തവര്‍ക്ക്‌ Fomaa Literary Competition Chair, 6234 Patuxent Quarter Road, Hanover MD 21076 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും അയച്ചുതരാവുന്നതാണ്‌.

ഓരോ മത്സരവിഭാഗത്തിലേയും ഫലം നിര്‍ണ്ണയിക്കുന്നത്‌ അതത്‌ സാഹിത്യ വിഭാഗത്തിലെ പ്രഗത്ഭരായ സാഹിത്യ നായകന്മാരാണ്‌. വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും സമ്മാനിക്കുന്നതോടൊപ്പം സമ്മാനാര്‍ഹമായ സാഹിത്യരചനകള്‍ ഫോമാ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. കൂടാതെ ഒന്നാം സമ്മാനാര്‍ഹര്‍ക്ക്‌ ജ്ഞാനപീഠപുരസ്‌കാര ജേതാവായ പത്മവിഭൂഷണ്‍ ഒ.എന്‍.വി കുറുപ്പ്‌ സമ്മാനിച്ച അദ്ദേഹത്തിന്റെ കൈയൊപ്പിട്ട കവിതകളും നല്‍കുന്നതാണ്‌.

സാഹിത്യരചനാ മത്സരത്തിന്റെ വിശദമായ നിയമങ്ങള്‍ക്കും, നിബന്ധനകള്‍ക്കും fomaa.com വെബ്‌സൈറ്റിലെ Malayalam Literary Competition ലിങ്ക്‌ സന്ദര്‍ശിക്കുക
ഫോമാ സാഹിത്യരചനാ മത്സരം: അവസാന തീയതി ജൂണ്‍ 15
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക