Image

പാക്കിസ്ഥാനില്‍ 42 ഭീകരക്യാമ്പ്: ആന്റണി

Published on 30 May, 2011
പാക്കിസ്ഥാനില്‍ 42 ഭീകരക്യാമ്പ്: ആന്റണി
കണ്ണൂര്‍: പാക്കിസ്ഥാനില്‍ 42-ഓളം ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. അവയ്ക്ക് പരിസമാപ്തി കുറിക്കാതെ അവരുടെ നല്ല ബന്ധം സാധ്യമാകില്ലെന്നും കണ്ണൂരിലെ ഇരിങ്ങാവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് തറക്കലിട്ട ശേഷം അദ്ദേഹം വ്യക്തമാക്കി. അമേരിക്ക പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് ഇന്ത്യയ്‌ക്കെതിരേ പ്രയോഗിക്കുന്നതായി തെളിവില്ലെന്നും, ഇത് യു.എസ് അധികാരികളെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ ആന്റണിക്ക് രാഷ്ട്രീയമുണ്ടെങ്കിലും വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക