മൗനാഥ് ഭജന്‍ (ഉത്തര്‍പ്രദേശ്): തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച
കുറ്റത്തിന് കോടതിയില്‍ ഹാജരാകാതിരുന്ന ബോളിവുഡ് നടന് സഞ്ജയ്ദത്തിനെതിരെ
കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2009-ല്‍ നടന്ന പാര്‍ലമെന്റ്
തെരഞ്ഞെടുപ്പിനിടെ സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്
കോടതി നിരവധി തവണ സമന്‍സും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍
ദത്ത് ഹാജരായിരുന്നില്ല. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയും കേസില്‍
ദത്തിനൊപ്പം കുറ്റക്കാരനുമായ അര്‍ഷദ് ജമാലിന് കോടതി സമന്‍സയച്ചിട്ടുണ്ട്. മുസ്ലിം
സ്ത്രീയുടെ മകനായി ജനിച്ചതിനാലാണ് തനിക്കെതിരെ ടാഡ നിയമപ്രകാരം കേസെടുത്തതെന്ന
അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വാറണ്ടിന് കാരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല