Image

സ്കൂള്‍ വാന്‍ മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്

Published on 01 June, 2011
സ്കൂള്‍ വാന്‍ മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്
കാസര്‍കോഡ്: കാസര്‍കോഡിനടുത്ത് പരവനടുക്കത്ത് സ്കൂള്‍ വാന്‍ മറിഞ്ഞ് 7 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്കൂള്‍ വാനിലുണ്ടായിരുന്ന ആയയ്ക്കും സംഭവത്തില്‍ പരിക്കേറ്റു. ഗുരുതരാമായി പരിക്കേറ്റ ആയ ശ്രീദേവിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരവനടുക്കം ആലിയാ സീനിയര്‍ സെക്കന്ററി സ്കൂളിലെ വാനാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റ റസീം(13), മിസിറിയ(13) എന്നിവരെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലും, റിഷാന്‍ (7), നിഷാന(7), ഉസ്മാന്‍ (10), എന്നിവരെ കാസര്‍കോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രഗിരി പാലത്തിനു സമീപം വച്ചു നിയന്ത്രണംവിട്ട ബസ് റോഡരികിലെ കുഴിയിലേക്കു മറിയുകയായിരുന്നു. വാന്‍ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക