Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പ്രഥമ ക്രിസ്തീയ പ്രവേശക കൂദാശകള്‍ നടത്തപ്പെട്ടു

ബബ്‌ലു ചാക്കോ Published on 01 June, 2011
ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പ്രഥമ ക്രിസ്തീയ പ്രവേശക കൂദാശകള്‍ നടത്തപ്പെട്ടു
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ആദ്യത്തെ ക്രിസ്തീയ പ്രവേശക കൂദാശകള്‍ 2011 മെയ് 21-ന് ശനിയാഴ്ച ഇടവകയില്‍പ്പെട്ട അച്ചിലതലയ്ക്കല്‍ ജസ്റ്റിന്‍&സൗമി ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ജോസഫിന് വികാരി ഫാ. മാത്യു മേലേടം നല്‍കി. കുട്ടിയുടെ ജ്ഞാനസ്‌നാന മാതാപിതാക്കള്‍ ചെമ്മാശ്ശേരില്‍ ബോബിന്‍&ജെയ്മി എന്നിവരാണ്.

ക്രൈസ്തവ ജീവിതത്തിന്റെ ധന്യത പ്രകാശിപ്പിച്ച്, അതിനനുസരിച്ച് ജീവിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകുയും അതിനുള്ള ശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നവയാണ് ക്രിസ്തീയ പ്രവേശക കൂദാശകള്‍. പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് ക്രൈസ്തവ ജീവിതത്തിലേക്ക് ഒരു വ്യക്തിയെ പ്രവേശിപ്പിക്കുന്ന പ്രാരംഭ കര്‍മ്മങ്ങളാണ് തൈലംപൂശല്‍, മാമ്മോദീസ, ദിവ്യകാരുണ്യ സ്വീകരണം എന്നിവ. (Sacraments of Christian Initiation). ആദ്യകാല ക്രിസ്തീയ ലിഖിതങ്ങളില്‍പ്പെട്ട The odes of Solomon , The Syriac Dodascolia , Acts of Thomas എന്നിവ ക്രിസ്തീയ പ്രവേശക ശുശ്രൂഷകളുടെ അനുഭവപരമായ സാക്ഷ്യങ്ങള്‍ നല്‍കുന്നതായി കാണാം. ഈ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തവര്‍ ഭക്തിപൂര്‍വ്വം ക്രൈസ്തവ ജീവിതത്തിന്റെ മാഹാത്മ്യം വേണ്ടവിധം ഗ്രഹിക്കുവാന്‍ സാധിച്ചുവെന്ന് പറയുന്നു. പി.ആര്‍.ഒ ജോസ് ചാഴികാട്ട് അറിയിച്ചതാണിത്.
ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പ്രഥമ ക്രിസ്തീയ പ്രവേശക കൂദാശകള്‍ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക