Image

ജപ്പാന്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ സഹായം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 June, 2011
ജപ്പാന്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ സഹായം
ഡാലസ്: പ്രകൃതി സംഹാര താണ്ഡവമാടിയ ജപ്പാന് തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ സഹായം. ഡാലസിലെ സാല്‍വേഷന്‍ ആര്‍മിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബ് തുക സാല്‍വേഷന്‍ ആര്‍മി ക്യാപ്ടന്‍ പാട്രിക്കിന് കൈമാറി.“
അസോസിയേഷനെ പ്രതിനിധീകരിച്ച് തമ്പി വര്‍ഗീസ്, സുനില്‍ വര്‍ഗീസ്, മാത്യു സാമുവല്‍, ജെ.പി. ജോണ്‍, സുനു മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുവല്ല അസോസിയേഷനും സാല്‍വേഷന്‍ ആര്‍മിയും കൂടി ചേര്‍ന്ന് തുടര്‍ച്ചയായി നടത്തുന്ന അഞ്ചാമത്തെ ജീവകാരുണ്യ പ്രവര്‍ത്തനമായിരുന്നു ഇത്. ഈ സംഭവവുമായി സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി തമ്പി വര്‍ഗീസ് നന്ദി അറിയിച്ചു.

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മറ്റ് സംഘടനകള്‍ക്ക് ഒരു മാതൃകായണെന്ന് ക്യാപ്ടന്‍ പാട്രിക് അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസോസിയേഷന്‍ തിരുവല്ലയില്‍ പണിതുകൊണ്ടിരിക്കുന്ന വീടുകളുടെ താക്കോല്‍ ദാനം ജൂണ്‍ അവസാനം തിരുവല്ലയില്‍ നടക്കുമെന്ന് പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു.
ജപ്പാന്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ സഹായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക