Image

വിമാനയാത്രാ പ്രശ്‌നം മന്ത്രിയുമായി ചര്‍ച്ച നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 01 June, 2011
വിമാനയാത്രാ പ്രശ്‌നം മന്ത്രിയുമായി ചര്‍ച്ച നടത്തി
എയര്‍ ഇന്ത്യന്‍ വിമാനയാത്രാ പ്രശ്‌നം ഓര്‍മ്മ ഭാരവാഹികള്‍ മന്ത്രി വയലാര്‍ രവിയുമായി ചര്‍ച്ച നടത്തി

ന്യൂജേഴ്‌സി: അമേരിക്കയില്‍ നിന്നും കേളത്തിലേക്കും തിരിച്ചും എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, എയര്‍ ഇന്ത്യാ വിമാനസര്‍വീസിനേക്കുറിച്ചുള്ള മലയാളി യാത്രക്കാരുടെ കാഴ്‌ചപ്പാടുകള്‍, കൂടുതല്‍ യാത്രക്കാരെ എയര്‍ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കുക, അമേരിക്കയില്‍ നിന്നും തിരിച്ചും, നേരിട്ട്‌ കേരളത്തിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ഓവര്‍സീസ്‌ റിട്ടേണ്‍സ്‌ മലയാളീസ്‌ ഇന്‍ അമേരിക്ക (ഓര്‍മ്മ) ഭാരവാഹികളും മറ്റ്‌ സംഘടനാ നേതാക്കളും വ്യോമയാന മന്ത്രി വയലാര്‍ രവിയുമായി ചര്‍ച്ച നടത്തി.

മേയ്‌ 27-ന്‌ നടന്ന രണ്ടുമണിക്കൂര്‍ ചര്‍ച്ച ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു എന്ന്‌ ഓര്‍മ്മ പ്രസിഡന്റ്‌ ജിബി തോമസ്‌ അറിയിച്ചു. അമേരിക്കയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസ്‌ ഉള്‍പ്പടെ, എയര്‍ ഇന്ത്യയില്‍ നിന്ന്‌ യാത്രക്കാര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന്‌ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പു നല്‍കി.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗിനെ പ്രശംസിച്ചതോടൊപ്പം ഇതിനു നേതൃത്വം കൊടുത്ത `ഓര്‍മ്മ'യേയും, ജോയിച്ചന്‍ പുതുക്കുളം പത്രപ്രതിനിധികളേയും, ഇതുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനസര്‍വീസ്‌ ആരംഭിച്ചാല്‍ അത്‌ തുടര്‍ന്നുകൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്വം അമേരിക്കന്‍ മലയാളികളുടേതായിരിക്കുമെന്ന്‌ മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതിനുവേണ്ടുന്ന ബോധവത്‌കരണം നടത്തണമെന്നുകൂടി മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇത്തരത്തിലൊരു അടിയന്തിര അടിയന്തര ചര്‍ച്ചയ്‌ക്ക്‌ അവസരമൊരുക്കിയത്‌ അമേരിക്കയിലെ പ്രവാസികാര്യ മന്ത്രാലയത്തിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആരതി കൃഷ്‌ണയാണ്‌.

അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നടന്ന മീറ്റിംഗില്‍ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഐ.എന്‍.ഒ.സി നേതാക്കളായ ജോര്‍ജ്‌ ഏബ്രഹാം, ലീലാ മാരേട്ട്‌, കളത്തില്‍ വര്‍ഗീസ്‌, സജി ഏബ്രഹാം കൂടാതെ ഷീലാ ഏബ്രഹാം, ഗുരു ദലീപ്‌ജി, പ്രഫ. കോശി, എസ്‌.എം.സി.സി പ്രസിഡന്റ്‌ പോള്‍ കൂള, തോമസ്‌ ഉമ്മന്‍, ഡോ. ജേക്കബ്‌ തോമസ്‌, സാക്‌ തോമസ്‌, വേള്‍ഡ്‌ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റ്‌ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തില്‍ പുതിയ മന്ത്രി സഭ അധികാരമേറ്റതും, ബഹു. മന്ത്രി വയലാര്‍ രവി പ്രവാസികാര്യ വകുപ്പിന്റെ ചുമതലവഹിക്കുന്നു എന്നുള്ളതും വളരെ അനുകൂലമായ ഒരു സാഹചര്യമാണ്‌ അമേരിക്കന്‍ പ്രവാസി മലയാളിക്കുള്ളത്‌. ഈ അവസരം പ്രയോജനപ്പെടുത്തി കൂടുതല്‍ ആളുകളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചും, ഒറ്റക്കെട്ടായി അണിനിരന്ന്‌ ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന്‌ ജിബി തോമസ്‌ അഭ്യര്‍ത്ഥിച്ചു.

ദേശീയ ഭാരവാഹികളായ ജോര്‍ജ്‌ ഇടിക്കുള, അനിയന്‍ മൂലയില്‍, ജോര്‍ജ്‌ പീറ്റര്‍ കാടന്‍കുളം, ബാലന്‍ പണിക്കര്‍, ഡോ. തോമസ്‌ പൂങ്കുടി, ഐ.എന്‍.ഒ.സി കേരളാ സെക്രട്ടറി ജയചന്ദ്രന്‍ ജോസ്‌ പൂങ്കുടി, ജോണ്‍ മാത്യു, ജോസ്‌ ആറ്റുപുറം, മേരി പീറ്റര്‍, സിബി ചെമ്പ്‌ളായില്‍, ത്രേസ്യാമ്മ പൂങ്കുടി, ജോര്‍ജ്‌ നടവയല്‍, ജോര്‍ജ്‌ ഓലിക്കല്‍, ജെയിംസ്‌ മുക്കാടന്‍, ഡോ. ലിസ്‌ പൂങ്കുടി, സെബാസ്റ്റ്യന്‍ ടോം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
വോട്ടിംഗിന്‌: www.joychenputhukulam.com/vote.ph

വിമാനയാത്രാ പ്രശ്‌നം മന്ത്രിയുമായി ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക