തിരുവനന്തപുരം: വിമുക്തഭടന്മാര്‍ക്ക് അനുവദിക്കുന്ന ഭൂമി വി.എസ് അച്യുതാനന്ദന്റെ ബന്ധുവിന് അനുവദിച്ച നടപടി റദ്ദാക്കി. സംഭവത്തേക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിമുക്ത ഭടന് കൊടുക്കാവുന്ന പരമാവധി ഭൂമി ഒരേക്കര്‍ ആണ്. എന്നാല്‍ 2.3 ഏക്കര്‍ ഭൂമിയാണ് സോമന് അനുവദിച്ചിരിക്കുന്നത്. 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഭൂമി കൊടുക്കുമ്പോള്‍ സര്‍ക്കാറില്‍ അറിയിച്ചിരിക്കണം. എന്നാല്‍ ഇയാള്‍ക്ക് ഭൂമി നല്‍കിയ കാര്യം സര്‍ക്കാറില്‍ അറിയിച്ചിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. വി.എസിന്റെ ബന്ധുവിന്റെ വിഷയത്തില്‍ ഇക്കാര്യത്തിലും ഇളവ് നല്‍കപ്പെട്ടുവെന്നാണ് ആരോപണം.