Image

അമ്പത് പൗണ്ട് തൂക്കമുള്ള കാറ്റ്ഫിഷ് ചൂണ്ടയില്‍പ്പെട്ടു

പി.പി. ചെറിയാന്‍ Published on 02 June, 2011
അമ്പത് പൗണ്ട് തൂക്കമുള്ള കാറ്റ്ഫിഷ് ചൂണ്ടയില്‍പ്പെട്ടു
കോളിവില്ല (ടെക്‌സാസ്): കേളിവില്ലയുടെ സമീപ പ്രദേശത്തുള്ള ഒരു പോണ്ടില്‍ നിന്നും 14 വയസ്സുകാരന്റെ ചൂണ്ടയില്‍ 50 പൗണ്ട് തൂക്കമുള്ള കാറ്റ്ഫിഷ് അകപ്പെട്ടു.

ബ്രറ്റ് ക്യൂറന്‍ എന്ന കൗമാരക്കാരന്റെ ചൂണ്ടയില്‍ മെയ് 28-ന് ശനിയാഴ്ച അകപ്പട്ട മീന്‍ ചൂണ്ടയും വലിച്ച് കുറച്ചുദൂരം മുന്നോട്ടുപോയെങ്കിലും കൂട്ടുകാരുടെ സഹായത്തോടെ മീനിനെ കരയ്ക്കടുപ്പിക്കുകയായിരുന്നു.

അനേക വര്‍ഷങ്ങളായി ഞങ്ങള്‍ മീന്‍പിടിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇത്രയും വലിയ കാറ്റ് ഫിഷിനെ ആദ്യമായാണ് കാണുന്നത്. പതിന്നാലുകാരന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

നിയമമനുസരിച്ച് പടിച്ച മീനിനെ വെള്ളത്തില്‍തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിന്റെ തൂക്കവും വലിപ്പവും രേഖപ്പെടുത്തിയിരുന്നു. ഒരുപക്ഷെ റിക്കാര്‍ഡ് ബുക്കില്‍ ഈ കാറ്റ് ഫിഷ് സ്ഥാനം പിടിച്ചേക്കാം.
അമ്പത് പൗണ്ട് തൂക്കമുള്ള കാറ്റ്ഫിഷ് ചൂണ്ടയില്‍പ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക