Image

കെ.സി.എസ്. പിക്‌നിക്ക് ജൂണ്‍ 11 ശനിയാഴ്ച

Published on 02 June, 2011
കെ.സി.എസ്. പിക്‌നിക്ക് ജൂണ്‍ 11 ശനിയാഴ്ച
ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 11-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ സ്‌ക്കോക്കിയിലുള്ള ഹാമാസ് വുഡ് (HARMS Wood- Golf & Central) പാര്‍ക്കില്‍വച്ച് നടത്തപ്പെടുന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍കൊണ്ടും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍കൊണ്ടും, രുചികരമായ ഭക്ഷണപാനീയങ്ങള്‍കൊണ്ടും പുതുമകള്‍ നിറഞ്ഞതായിരിക്കും ഈ വര്‍ഷത്തെ വാര്‍ഷിക പിക്‌നിക്ക് എന്ന് കെ.സി.എസ്. പിക്‌നിക്ക് കമ്മറ്റി ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേല്‍ അറിയിച്ചു.

പിക്‌നിക്കിന്റെ വിജയത്തിനായി ഷിബു മുളയാനിക്കുന്നേല്‍, അരുണ്‍ നെല്ലാമറ്റം, സിജോ കുളത്തില്‍കരോട്ട്, ഷാജന്‍ ആനിത്തോട്ടം, റ്റോമി നെടുംചിറ എന്നിവരുടെയും കെ.സി.എസ്. എക്‌സിക്യൂട്ടീവിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ജൂണ്‍ 11-ാം തീയതി ശനിയാഴ്ച സ്‌ക്കോക്കിയിലുള്ള ഹാമാസ് വുഡ് പാര്‍ക്കിലേക്ക് മുഴുവന്‍ കെ.സി.എസ്. അംഗങ്ങളെയും ക്ഷണിക്കുന്നതായി കെ.സി.എസ്. എക്‌സിക്യൂട്ടീവ് അറിയിച്ചു. സൈമണ്‍ മുട്ടത്തില്‍ അറിയിച്ചതാണിത്.
കെ.സി.എസ്. പിക്‌നിക്ക് ജൂണ്‍ 11 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക