Image

റവ. ഫാ. ബാബു കെ. മാത്യു ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷിച്ചു

പ്ലാമൂട്ടില്‍ വര്‍ഗീസ് Published on 02 June, 2011
റവ. ഫാ. ബാബു കെ. മാത്യു ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷിച്ചു
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ വികാരിയായി സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ചുവരുന്ന റവ. ഫാ. ബാബു കെ. മാത്യുവിന്റെ 60-ാം ജന്മദിനം ടെനഫ്‌ളൈ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍വച്ച് മെയ് മാസം പതിനാലാം തീയതി സമുചിതമായി ആഘോഷിച്ചു.

ഇടവാകാംഗങ്ങള്‍ ചേര്‍ന്ന് സാഘടിപ്പിച്ച ആഘോഷങ്ങളില്‍ നോര്‍ത്ത് ജേഴ്‌സിയിലെ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും പങ്കുചേര്‍ന്നു. മലബാര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. സക്കറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ മുഖ്യ അതിഥിയായിരുന്നു. റവ. ഫാ. കെ. കെ. കുര്യാക്കോസ്, റവ. ഡോ. പോള്‍ പതിക്കല്‍, ശ്രീ. ടി.എസ്. ചാക്കോ, ശ്രി പി.റ്റി. ചാക്കോ, പ്രൊഫ. സണ്ണി മാത്യൂസ്, എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ആശംസകള്‍ അര്‍പ്പിച്ചു. പള്ളിയുടെ വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ജി. തോമസ്, ടൈറ്റസ് മാത്യു,

തോമസ് മാത്യു, സണ്ണി വര്‍ഗീസ്, വര്‍ഗീസ് പി. ചെറിയാന്‍ സാലി ഏബ്രഹാം, ടിമൊത്തി മാത്യു, എബി കെ. തര്യന്‍, ഉമ്മന്‍ എം. തോമസ്, സാം ഡേവിഡ്, റെജി. കെ. ഉമ്മന്‍. മറിയാമ്മ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബാബു അച്ചന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് ലിസി റോയി, അനോള്‍ ഏബ്രഹാം, ജിനു തര്യന്‍, റോബിന്‍ മാത്യു, കെവിന്‍ മാത്യു എന്നിവരും സംസാരിച്ചു. ബാബു അച്ചന്‍ രചിച്ച ജനസമ്മതിയാര്‍ജ്ജിച്ച അനേകം ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജോസി പുല്ലാടും ജെംസന്‍ കുര്യാക്കോസും അനു ഏബ്രഹാമും ഗാനങ്ങള്‍ ആലപിച്ചു.

ഇടവകയുടെ സ്‌നേഹോപഹാരം ട്രസ്റ്റി അഡ്വ. റോയി ജേക്കബ് കൊടുമണ്‍ ബഹുമാനപ്പെട്ട അച്ചനു സമര്‍പ്പിക്കുകയും അശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഇടവകയുടെ നഡിസൂചകമായ പ്രശംസാ ഫലകം സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍ സമര്‍പ്പിച്ചു. ജയ്‌സന്‍ മാത്യു, ലിന്‍സി തോമസ് എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയിരുന്നു. സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍ സ്വാഗതം ആശംസിച്ചു. കെ. ജി. തോമസ് കൃതജ്ഞത രേഖപ്പെടുത്തി.
റവ. ഫാ. ബാബു കെ. മാത്യു ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക