Image

വി.എസിനെ വേട്ടയാടുന്നത്‌ സ്വന്തം പാര്‍ട്ടിക്കാര്‍: തിരുവഞ്ചൂര്‍

Published on 12 June, 2011
വി.എസിനെ വേട്ടയാടുന്നത്‌ സ്വന്തം പാര്‍ട്ടിക്കാര്‍: തിരുവഞ്ചൂര്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ വേട്ടയാടുന്നത്‌ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന്‌ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വേട്ടയാടല്‍ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ നയമല്ല. മ്മന്‍ ചാണ്ടി സര്‍ക്കാര്‍ വ്യക്തിപരമായി വേട്ടയാടുന്നുവെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്‌ വി.എസിനെ വേട്ടയാടുന്നത്‌. മൂന്നാറില്‍ കയ്യേറ്റങ്ങള്‍ കര്‍ശനമായി നിരോധിക്കും. കയ്യേറ്റങ്ങളെക്കുറിച്ച്‌ ജില്ല കളക്ടറോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക