Image

പോലീസുകാര്‍ 14കാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന്‌

Published on 12 June, 2011
പോലീസുകാര്‍ 14കാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന്‌
ലക്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിയില്‍ പോലീസുകാര്‍ പതിനാലുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന്‌ കേസ്‌. ലഖിംപൂര്‍ ഖേരി സ്വദേശിയായ സോനം (14) ആണ്‌ ക്രൂര കൃത്യത്തിന്‌ ഇരയായത്‌. കുട്ടിയുടെ ജഡം പൊലീസ്‌ സ്‌റ്റേഷന്‍ കോമ്പൗണ്ടിലെ മരത്തിന്‌ സമീപത്തായി കണ്ടെത്തുകയായിരുന്നു. മകളുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും മുറിവുകളില്‍ നിന്ന്‌ രക്തം വരുന്നുണ്ടായിരുന്നുവെന്നും മാതാവ്‌ പറഞ്ഞു. തങ്ങളുടെ മകളെ പൊലീസുകാര്‍ ബലാല്‍സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ കുടുംബം ആരോപിക്കുന്നു.കേസുമായി ബന്ധപ്പെട്ട്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ അടക്കം 11 പൊലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക