ചാക്കോ വര്‍ഗീസ് വാതല്ലൂര്‍ നിര്യാതനായി

Published on 31 December, 2011
ചാക്കോ വര്‍ഗീസ് വാതല്ലൂര്‍ നിര്യാതനായി
ഷിക്കാഗോ: എല്‍മസ്റ്റില്‍ താമസിക്കുന്ന വാതല്ലൂര്‍പീഡികയില്‍ ചാക്കോ വര്‍ഗീസ് (101) ഡിസംബര്‍ 30-ന് രാവിലെ 4 മണിക്ക് നിര്യാതനായി. മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവ് സ്വദേശിയാണ് പരേതന്‍.

ഏഴുമക്കളും 20 കൊച്ചുമക്കളും, 27 കൊച്ചുമക്കളുടെ മക്കളുമുള്ള അദ്ദേഹം ഒന്നരവര്‍ഷം മുമ്പാണ് തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്.

ഭാര്യ: പരേതയായ ഏലിയാമ്മ. കായംകുളം പറമ്പികിഴക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: മേരിക്കുട്ടി വര്‍ഗീസ്, ജേക്കബ് വാതല്ലൂര്‍, ആച്ചിയമ്മ തേവത്തേരില്‍, ഗ്രസ് കാര്‍യാഡില്‍, ഗ്ലോറി ജേക്കബ്, എല്‍സി ജോണ്‍, ഡെയ്‌സി സാംകുട്ടി (എല്ലാവരും ഷിക്കാഗോയില്‍).

മരുമക്കള്‍: കടൂര്‍ വര്‍ഗീസ്, അമ്മിണി ജേക്കബ്, ചാക്കോ തേവത്തേരില്‍, ജോര്‍ജ് കാര്‍യാഡില്‍, ജേക്കബ് ജോണ്‍, ജോണ്‍ വര്‍ഗീസ്, സാംകുട്ടി ഏബ്രഹാം.

ജനുവരി ആറിന് വെള്ളിയാഴ്ച ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക് (3344 N Lincoln St) ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ചില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും.

ജനുവരി ഏഴിന് ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ചില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് എല്‍മസ്റ്റിലുള്ള എലംലോണ്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു ജേക്കബ് (708 932 7499), ജേക്കബ് വാതല്ലൂര്‍ (630 279 1438).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക