ഏലിയാമ്മ മാത്യൂസ്‌ നിര്യാതയായി

Published on 13 January, 2012
ഏലിയാമ്മ മാത്യൂസ്‌ നിര്യാതയായി
ഡാളസ്‌: കീഴ്‌വായ്‌പ്പൂര്‍കരയ്‌ക്കല്‍ പരേതനായ കെ.വി. മാത്യൂസിന്റെ സഹധര്‍മ്മിണി ഏലിയാമ്മ മാത്യൂസ്‌ (ചിന്നമ്മ-91) തിരുവല്ലയില്‍ നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ ജനുവരി 14 ശനിയാഴ്‌ചരാവിലെ പത്തിന്‌ മല്ലപ്പള്ളിമാര്‍ത്തോമാഇടവകയില്‍ആരംഭിക്കുന്നതും, പള്ളിയിലെ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

മക്കള്‍: ശാന്തമ്മ ജോര്‍ജ്‌, രാജന്‍ മാത്യൂ, ഷാജിമാത്യൂ, ലുലുജേക്കബ്‌.
മരുമക്കള്‍: കൈത്തറജോര്‍ജ്‌കുട്ടി (സാന്‍ഫ്രാന്‍സിസ്‌ക്കോ), സുധ മാത്യൂ , ജേക്കബ്‌ തരകന്‍, ഡോ. ഷേര്‍ലിമാത്യൂ (എല്ലാവരുംഡാളസില്‍).

കഴിഞ്ഞ 30 വര്‍ഷങ്ങളായിഡാളസില്‍ മക്കളോടൊപ്പം താമസിക്കുകയായിരുന്ന പരേത അമ്മച്ചി എന്ന സ്‌നേഹപ്പേരില്‍ഡാളസില്‍അറിയപ്പെട്ടിരുന്നു. മാര്‍ത്തോമാ ചര്‍ച്ച്‌ ഓഫ്‌ ഡാളസ്‌ (ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌) ഇടവകയിലെ പാരീഷ്‌മിഷന്റെ സ്ഥാപകാംഗമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌974 455 0290.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക