വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 8 വിക്ഷേപിച്ചു.

Published on 21 May, 2011
വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 8 വിക്ഷേപിച്ചു.
ബാംഗ്ലൂര്‍:ഇന്ത്യയിലെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് എട്ട് വിജയകരമായി വിക്ഷേപിച്ചു.ഫ്രഞ്ച് ഗയാനയില്‍ നിന്നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ  രണ്ടുമണികഴിഞ്ഞ് എട്ട് മിനിട്ടിനായിരുന്നു വിക്ഷേപണം.
ഏരിയല്‍ വി വാഹനം ഉപയോഗിച്ചുള്ള വിക്ഷേപണത്തിന് പി‌ന്നാലെ കര്‍ണ്ണാടകത്തിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി സെന്‍ററില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി.
പ്രാഥമിക പരിശോധനയില്‍ ഉപഗ്രഹത്തിന് കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് സ്ഥിരീകരണം.ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള അടുത്തഘട്ട നടപടികള്‍ നാളെ പുലര്‍ച്ചെ നടക്കും.
വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 8 വിക്ഷേപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക