പാസറ്റര്‍ സി.സി. ഏബ്രഹാം നിര്യാതനായി

Published on 23 January, 2012
പാസറ്റര്‍ സി.സി. ഏബ്രഹാം നിര്യാതനായി

ഫിലഡല്‍ഫിയ മേപ്രാല്‍ ശിതളങ്ങാട്ട് വീട്ടില്‍ പാസ്റ്റര്‍ സി.സി. ഏബ്രഹാം (97) നിര്യാതനായി. ജനുവരി 20 വെള്ളിയാഴ്ച രണ്ടു മണിക്ക് തിരുവനന്തപുരത്തുള്ള ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. ശവസംസ്‌ക്കാര ശുശ്രൂഷ ജനുവരി 26 വ്യാഴാഴ്ച രാവിലെ 10 മണിക്കു തിരുവനന്തപുരത്തു പട്ടം ചര്‍ച്ച് ഓഫ് ഗോഡില്‍ ഹാളില്‍ നടക്കുന്നതാണ്.

1952-ല്‍ ദൈവസഭയുടെ ശുശ്രൂഷകനായി ഓര്‍ഡിനേഷന്‍ ലഭിച്ച താന്‍ 1958 മുതല്‍ തമിഴ്‌നാട്ടില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്നു. കൂടാതെ മേപ്രാല്‍ , തിരുവന്തപുരം, പുനലൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭാ ചുമതലയ്ക്കു പുറമേ 1955 മുതല്‍ കൗണ്‍സില്‍ അംഗമായും ഡിസ്ട്രിക് പാസ്റ്ററായും കൂടാതെ ദൈവസഭയുടെ ഭരണതലത്തില്‍ പല തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഭാചുമതലയില്‍ നിന്നും വിരമിച്ച് 1985 മുതല്‍ അമേരിക്കയില്‍ മക്കളോടും കൊച്ചുമക്കളോടും ചേര്‍ന്ന് വിശ്രമ ജീവിതം നയിച്ചിരുന്നുവെങ്കിലും താന്‍ സുവിശേഷവേല ചെയ്ത മണ്ണില്‍ അവസാന നാളുകള്‍ ആയിരിക്കുവാന്‍ ആഗ്രഹിച്ചു ഭാര്യ തങ്കമ്മ എബ്രഹാമിനോടൊപ്പം നാട്ടിലേക്കു മടങ്ങുകയായിരുന്നു.

മക്കളും മരുമക്കളും ഫിലഡല്‍ഫിയായില്‍ താമസിക്കുന്നു. ചാണ്ടി ഏബ്രഹാം-ഗ്രേസി ഏബ്രഹാം, മിറയമ്മ സാമ്മുവല്‍ - സാമുവല്‍ തോമസ്, ജോര്‍ജ് ഏബ്രഹാം-ഗ്രേസി ജോര്‍ജ്, എലയാസര്‍ ഏബ്രഹാം-മറിയമ്മ ഏബ്രഹാം, സാം ഏബ്രഹാം-ബിനു ഏബ്രഹാം, ബന്നി ഏബ്രഹാം-ലാലി ഏബ്രഹാം, മേഴ്‌സി തോമസ്-സാംകുട്ടി തോമസ്, അലക്‌സ് എബ്രഹാം-സുബി ഏബ്രഹാം.

പാസറ്റര്‍ സി.സി. ഏബ്രഹാം നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക