ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികം

Published on 21 May, 2011
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികം
ഷിബു കിഴക്കേക്കുറ്റ്
മിസ്സിസാഗാ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (കെ.സി.എ.സി) കാനഡയുടെ പത്താം വാര്‍ഷികം മെയ് 21-ന് മിസ്സിസാഗാ സ്ക്വയര്‍വണ്‍, ഓള്‍ഡര്‍ അഡള്‍ട്ട് സെന്ററില്‍ വെച്ച് വൈകുന്നേരം ആറുമണിക്ക് നടത്തപ്പെടും. കാനഡയിലെ കെ.സി.എ.സിയുടെ മുന്‍കാല പ്രസിഡന്റുമാര്‍ സംയുക്തമായി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികളും, കെ.സി.വൈ.എല്ലിന്റെ നേതൃത്വത്തില്‍ ഫാഷന്‍ഷോയും നടത്തപ്പെടും.

കോട്ടയം രൂപതയുടെ നൂറാം വാര്‍ഷികവും കെ.സി.എ.സിയുടെ പത്താംവാര്‍ഷികവും ആയതിനാല്‍ കാനഡയിലെ മുന്‍കാല ഭാരവാഹികളെ പ്രത്യേകം ആദരിക്കുന്നതാണെന്ന് പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റും, സെക്രട്ടറി തങ്കച്ചന്‍ വെള്ളരിമറ്റത്തിലും മറ്റ് ഭാരവാഹികളും അറിയിച്ചു.

ഭാരവാഹികള്‍: ഷിബു കിഴക്കേക്കുറ്റ് (പ്രസിഡന്റ്), ഫിലിപ്പ് കൊച്ചുപുരയില്‍ (വൈസ് പ്രസിഡന്റ്), തങ്കച്ചന്‍ വെള്ളരിമറ്റത്തില്‍ (സെക്രട്ടറി), ആന്‍സണ്‍ കൊച്ചുപറമ്പില്‍ (ജോ. സെക്രട്ടറി), ജോസഫ് പാലയ്ക്കല്‍ (ട്രഷറര്‍), റോയി പുത്തന്‍കളം, അനില്‍ ചന്ദ്രപ്പള്ളില്‍, ജേക്കബ് ഒറ്റക്കാട്ടില്‍ (നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍), കരോളിന്‍ തെങ്ങനാട്ട് (കെ.സി.വൈ.എല്‍ പ്രസിഡന്റ്).

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ്: ഷിബു കിഴക്കേക്കുറ്റ് (416 839 7744, ഇമെയില്‍: shibu900@gmail.com)

സെക്രട്ടറി: തങ്കച്ചന്‍ വെള്ളരിമറ്റത്തില്‍ (416 910 0029)

ട്രഷറര്‍: ജോസഫ് പാലയ്ക്കല്‍ (647 448 6100)

പ്രോഗ്രാം കോര്‍ഡിനേറ്റര്‍: ജേക്കബ് ഒറ്റക്കാട്ടില്‍ (416 356 2636).
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക