പ്രൊഫ. ജോസഫ് പോള്‍സണ്‍ (85) അന്തരിച്ചു

Published on 22 February, 2012
പ്രൊഫ. ജോസഫ് പോള്‍സണ്‍ (85)  അന്തരിച്ചു
ന്യൂയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരനും ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളുമായ ഡോ. പ്രൊഫ. ജോസഫ് പോള്‍സണ്‍ (85) നാട്ടില്‍ അന്തരിച്ചു.
തൊടുപുഴക്കടുത്ത് പനങ്കര നെടുംതടത്തില്‍ കുടുംബാംഗമാണ്. നെഞ്ചുവേദനയെ തുട ര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് അന്ത്യം. ഭാര്യ ഡോ. ആനി പോള്‍സണ്‍ ഏതാനും മാസം മുമ്പാണ് മരിച്ചത്.
പൊളിറ്റിക്‌സില്‍ മാസ്‌റ്റേഴ്‌സും ലൈബ്രറി സയന്‍സില്‍ ബിരുദവും നേടി തിരുവനന്തപു രം മെഡിക്കല്‍ കോളജ്, യൂണിവേഴ്‌സിറ്റി കോളജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. അമേരിക്കയിലെത്തിയ ശേഷം സിനിമാറ്റിക് സ്റ്റഡീസില്‍ പി.എച്ച്.ഡി നേടി. സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ ലേണിംഗ് റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് വിരമിച്ചത്.
അമേരിക്ക അത്ഭുതലോകം എന്ന അദ്ദേഹത്തിന്റെ കൃതി ഏറെ പ്രശംസ നേടിയിരുന്നു. അമേരിക്കക്കാരുടെ ഓരോതരം കിറുക്കുകള്‍ ചിത്രീകരിച്ച പുസ്തകം അമേരിക്കന്‍ ജീവിതത്തെ നര്‍മ്മ മനോഹരമായി അവതരിപ്പിച്ചു. അത് ഹിന്ദിയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
സൂസന്‍കോന്‍ എന്ന നോവലും ഏറെ ഹൃദയാഹാരിയായി. അനാഥാലയത്തില്‍ നിന്ന് അമേരിക്കയിലെത്തുന്ന കുട്ടി വളര്‍ന്നപ്പോള്‍ ഉറ്റവരെ തേടി അലയുന്നതും അമ്മയെ കണ്ടെത്തുന്നതുമാണു് ഇതിവൃത്തം. ഒരു സംഭവകഥയുടെ പശ്ചാത്തലത്തില്‍ എഴുതിയതാണിത്.
വലിയ സുഹൃദ്‌വലയത്തിന്റെ ഉടമയായിരുന്നു. ന്യൂയോര്‍ക്ക് സര്‍ഗവേദിയുടെ ആരംഭ കാല പ്രവര്‍ത്തകനാണ്. അമേരിക്ക അത്ഭുത ലോകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് തോമസ് മുളക്കലാണ്. സര്‍ഗവേദി പ്രത്യേക അനുശോചന യോഗം ചേരുമെന്ന് മനോഹര്‍ തോമസ് അറിയിച്ചു.
പരേതനായ പോള്‍, വാള്‍സ്ട്രീറ്റില്‍ ഉദ്യോഗസ്ഥനായ ആന്റണി പോള്‍സണ്‍ (സുനില്‍) എന്നിവരാണ് മക്കള്‍.
പ്രൊഫ. ജോസഫ് പോള്‍സണ്‍ (85)  അന്തരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക