ജൂലിയ സാമുവല്‍ നിര്യാതയായി

Published on 29 February, 2012
ജൂലിയ സാമുവല്‍ നിര്യാതയായി
മെരിലാന്റ്‌: മെരിലാന്റ്‌ സില്‍വര്‍ സ്‌പ്രിങില്‍ പരേതനായ പി.വി സാമുവലിന്റെ കൊച്ചുമകളും സുനില്‍ ആന്റ്‌ സിബി സാമുവല്‍ ദമ്പതികളുടെ മകളുമായ ജൂലിയ സാമുവല്‍ (ആറ്‌ വയസ്സ്‌) ഫെബ്രുവരി 27ന്‌ നിര്യാതയായി. പൊതുദര്‍ശനം ഫെബ്രുവരി 29 ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചു മണി മുതല്‍ എട്ടു വരെ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌, ഡിസി (2337 Fairland Road, Silver Spring, MD?20904, (301) 384-3833?)ല്‍ വച്ചു നടത്തുന്നതാണ്‌. മാര്‍ച്ച്‌ ഒന്ന്‌ വ്യാഴാഴ്‌ച രാവിലെ 10 മുതല്‍ ഉച്ചവരെ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌, ഡിസി പൊതുദര്‍ശനം തുടരുന്നതും പിന്നീട്‌ സംസ്‌കാരം നടത്തുന്നതുമായിരിക്കും.

ജൂലിയയുടെ വിയോഗത്തില്‍ കേരള കള്‍ച്ചറല്‍ സൊസൈറ്റി അനുശോചിച്ചു. മെമ്മോറിയല്‍ ഡോനേഷനായയി ലഭിക്കുന്നവ ഡിസിയിലെ കുട്ടികളുടെ നാഷണല്‍ മെഡിക്കല്‍ സെന്ററിന്‌ നല്‍കുന്നതായിരിക്കും. www.dcchildrensfoundation.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക