മാത്യു ജോസഫ്‌ കണ്ണന്‍തറയില്‍ നിര്യാതനായി

Published on 02 March, 2012
മാത്യു ജോസഫ്‌  കണ്ണന്‍തറയില്‍ നിര്യാതനായി
ന്യൂജേഴ്‌സി: പാലാ, കണ്ണന്‍തറയില്‍ പരേതനായ കെ.എം. ജോസഫിന്റെ മകന്‍ മാത്യു ജോസഫ്‌ (ബേബിച്ചന്‍ -56) ന്യൂജേഴ്‌സിയില്‍ ഫെബ്രുവരി 29-ന്‌ നിര്യാതനായി. ഭാര്യ: സിസിലി ജോസഫ്‌ രാമമംഗലം നീര്‍കുന്നത്തു കുടുംബാംഗമാണ്‌. മക്കളായ ഡാനി റഡ്‌ഗേഴ്‌സ്‌ യൂണിവേഴ്‌സിറ്റി കോളജ്‌ വിദ്യാര്‍ത്ഥിയും, റ്റിമി പതിനൊന്നാം ക്ലാസ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്‌.

മാര്‍ച്ച്‌ രണ്ടിന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ 6 മണി വരേയും 7.30 മുതല്‍ 10 മണി വരേയും ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (44 Livingston Ave, Somerset, NJ 08873)

മാര്‍ച്ച്‌ മൂന്നിന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച്‌ വിശുദ്ധ കുര്‍ബാനയും സംസ്‌കാര ശുശ്രൂഷകളും നടത്തപ്പെടും. തുടര്‍ന്ന്‌ 11 മണിക്ക്‌ സെന്റ്‌ ബെര്‍ണാഡ്‌ കാത്തലിക്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (551 State Route 28, Bridgewater, NJ 08807)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റ്റോം പെരുമ്പായില്‍ (646 326 3708), തോമസ്‌ ചെറിയാന്‍ പടവില്‍ (908 906 1709), ജേക്കബ്‌ കുര്യാക്കോസ്‌ (908 821 7651). വെബ്‌സൈറ്റ്‌: www.stthomassyronj.org
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക