എ. ഒ. തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

Published on 12 March, 2012
എ. ഒ. തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍ : 25ല്‍ പരം വര്‍ഷങ്ങള്‍ കോണ്‍ടിനെന്റല്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്ത്, ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയിരുന്ന വെണ്‍മണി ആലേലില്‍ വീട്ടില്‍ എ.ഒ. തോമസ് (തോമസ് കുട്ടി)(68 വയസ്) 10ന് ശനിയാഴ്ച നിര്യാതനായി.

പരേതന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും ഉദ്യോഗം വഹിച്ചിട്ടുണ്ട്. മൃതദേഹം 16ന് വെള്ളിയാഴ്ച വൈകുന്നേരം 7 മുതല്‍ 9 വരെ സ്റ്റാഫോഡിലുള്ള സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ്(South West Church of God, 235 Avenue, Statford) ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ 17ന് ശനിയാഴ്ച രാവിലെ 10.00 മുതല്‍ 12.30 വരെ അവിടെ വച്ച് നടത്തപ്പെടുന്നതും, നോര്‍ത്ത ഷോറിലുള്ള സാന്‍ ജാസിന്‍ന്റോ സെമിത്തേരിയില്‍ (San Jacinto Memorial Funeral Home) വച്ച് സംസ്‌ക്കാരം നടത്തപ്പെടുന്നതുമാണ്.

ഭാര്യ: മേരി തോമസ്, മക്ക
ള്‍ ‍: ഷീബാ, സുബിന്‍ , ഷേര്‍ളി, കൊച്ചുമക്കള്‍ : മാത്യൂ, നേഥന്‍, ജോനാഥാന്‍ , സഹോദരങ്ങള്‍ : പരേതരായ കുഞ്ഞുമോന്‍ , കുട്ടച്ചായന്‍, അമ്മിണി.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 713 330 0039, 281 658 2341

വാര്‍ത്ത അയച്ചത്: പി. പി. ചെറിയാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക