ഇ.സി വര്‍ഗീസ് (കുഞ്ഞുമോന്‍) നിര്യാതനായി

Published on 12 March, 2012
ഇ.സി വര്‍ഗീസ് (കുഞ്ഞുമോന്‍) നിര്യാതനായി
കോട്ടയം: ഓള്‍ കേരള റബ്ബര്‍ റീട്ടേഡേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും കോട്ടയത്തും കടപ്പനയിലും മുണ്ടക്കയത്തും പ്രവര്‍ത്തിക്കുന്ന ഹില്‍സണ്‍ ടയേഴ്‌സ്, ടയര്‍ സെന്റര്‍ കോട്ടയം, പയനിയര്‍ ത്രെഡ്‌സ് (കോട്ടയം), എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ഉടമയുമായ ഇല്ലിക്കല്‍ ഇടവന്നലശ്ശേരില്‍ ഇ.സി വര്‍ഗീസ് (കുമരകം കുഞ്ഞുമോന്‍ -67) നിര്യാതനായി. ശവസംസ്‌കാരം കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുമരകം ആറ്റാമംഗലം കുടുംബക്കല്ലറയില്‍ നടന്നു. 

കളമശേരി കണവള്ളിപ്പറമ്പില്‍ ഡെയ്‌സിയാണ് ഭാര്യ. പ്രവീണ്‍ (എംഡി, ടയര്‍ സെന്റര്‍ കോട്ടയം), പ്രജീണ്‍ (പയനീയര്‍ ത്രെഡ്‌സ് ) എന്നിവര്‍ മക്കളും വന്ദന എരുത്തിക്കല്‍, റേച്ചല്‍ മുഴുപ്പേല്‍ എന്നിവര്‍ മരുമക്കളുമാണ്.

ഇടവന്നലശ്ശേരില്‍ പരേതനായ ചെറിയന്‍, മേരിക്കുട്ടി (മഠത്തില്‍പ്പറമ്പില്‍- പാറാച്ചാലില്‍ വേളൂര്‍) ദമ്പതികളുടെ സീമന്തപുത്രനായ കുഞ്ഞുമോന്‍ കോട്ടയത്തെ സാമൂഹ്യ-സാംസ്‌കാരിക-സേവനരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. 

ലീലാമ്മ സണ്ണി ഇടശ്ശേരിപ്പറമ്പ് (ഡാലസ്, യുഎസ്എ), സൂസമ്മ തൈപ്പറമ്പില്‍ (പുറ്റടി), മോന്‍.ഇ ചെറിയാന്‍ (ഹില്‍സണ്‍ ടയേഴ്‌സ് കട്ടപ്പന), ബാബു ചെറിയാന്‍ (ഡാലസ്, യുഎസ്എ), പരേതയായ കുഞ്ഞമ്മ പൂവക്കളം (അമയന്നൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. 

- ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

ഇ.സി വര്‍ഗീസ് (കുഞ്ഞുമോന്‍) നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക