മേരിക്കുട്ടി ചൂരനാട് (83) ഡാലസില്‍ നിര്യാതയായി

Published on 24 March, 2012
മേരിക്കുട്ടി ചൂരനാട് (83) ഡാലസില്‍ നിര്യാതയായി
ഡാലസ്:  പരേതനായ ചേന്നങ്കരി  ഔസേപ്പ് ഉലഹന്നാന്‍ പാലക്കല്‍ചൂരനാടിന്റെ ഭാര്യ മേരിക്കുട്ടി ചൂരനാട് (83) ഡാലസില്‍ നിര്യാതയായി. 
മൃതദേഹം 25ന് ഞായറാഴ്ച  വൈകുന്നേരം 6.00 മുതല്‍ 9.00 വരെ ഗാര്‍ലന്റ് സെന്‍റ്. തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍  
(4922 Rosehill Rd,  Garland, TX, 75043)  പൊതുദര്‍ശനത്തിനു വയ്ക്കും. 26ന് തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ദേവാലയത്തില്‍ വി.കുര്‍ബാനയും പ്രാര്‍ഥനകളും ആരംഭിച്ചു, തുടര്‍ന്ന് റൌലറ്റിലുള്ള സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (3900 Rowlett Road  Rowlett, TX 75088 ) സംസ്‌ക്കാരം നടത്തപ്പെടുന്നതുമാണ്.
 
പൊതുപ്രവര്‍ത്തകനും കേരള അസോസിയേഷന്‍ ‍‍ഓഫ് ഡാലസ്  പ്രസിഡന്റുമായ ശ്രീ. ചെറിയാന്‍ ചൂരനാടിന്റെ  മാതാവാണ് പരേത.
 
മക്കള്‍: പരേതനായ ജോസഫ്‌ പി ഓ , പരേതനായ ജെയിംസ്‌ ചൂരനാട്, ചെറിയാന്‍ ചൂരനാട്, ജോണ്‍സണ്‍ ചൂരനാട് , ഏലിയാമ്മ ഇടിക്കുള,  മറിയാമ്മ കുര്യന്‍ (നാലുപേരും ഡാലസില്‍) സിസ്റ്റര്‍. ടെസ്സി ചൂരനാട് (സ്വിറ്റ്സര്‍ലാന്‍ഡ്‌)
മരുമക്കള്‍: സാറാമ്മ ജോസഫ്‌, സാറാമ്മ ജെയിംസ്‌, മേരി ചൂരനാട്, സാലി ചൂരനാട്, കെ ഇ ഇടിക്കുള, കെ വി കുര്യന്‍.
 
വിവരങ്ങള്‍ക്ക്: (214) 729 2132, (972) 999 6333
റിപ്പോര്‍ട്ട്‌: ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
മേരിക്കുട്ടി ചൂരനാട് (83) ഡാലസില്‍ നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക