ചെറിയാന്‍ മത്തായി ന്യൂറോഷലില്‍ നിര്യാതനായി

Published on 30 March, 2012
ചെറിയാന്‍ മത്തായി ന്യൂറോഷലില്‍ നിര്യാതനായി
ന്യൂയോര്‍ക്ക് : ന്യൂറോഷലിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ചെറിയാന്‍ മത്തായി(67) ഇന്നു വെള്ളിയാഴ്ച ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് നിര്യാതനായി.

ഏതാനും നാളുകളായി അസുഖത്തെ തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ചെറിയാന്‍ മത്തായി സംഘടനയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ ചെറിയാന്‍ മത്തായി ചാത്തന്നൂര്‍ അക്കരക്കുന്നത്തു വിളയില്‍ പരേതനായ മത്തായിയുടെയും അന്നമ്മയുടെയും സീമന്തപുത്രനാണ്. ഭാര്യ ലീലാമ്മ ചെറിയാന്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. മക്കള്‍ : ലിന്‍സി ചെറിയാന്‍(ന്യൂയോര്‍ക്ക്), ആന്‍സി ചെറിയാന്‍(കാലിഫോര്‍ണിയ), മോന്‍സി ചെറിയാന്‍(കാലിഫോര്‍ണിയ). സഹോദരങ്ങളായ ജേക്കബ് മത്തായി, അലക്‌സാണ്ടര്‍ മത്തായി എന്നിവര്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.

വേക്ക് സര്‍വ്വീസും സംസ്‌ക്കാര കര്‍മ്മങ്ങളും പിന്നീട്. വിവരങ്ങള്‍ക്ക് ജേക്കബ് : 914 433 2704, അലക്‌സാണ്ട
ര്‍ ‍: 914 310 7677, 914 632 1761.
ചെറിയാന്‍ മത്തായി ന്യൂറോഷലില്‍ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക